കെ.സി.എൽ: ട്രിവാൻഡ്രത്തിനും കൊച്ചിക്കും ജയം

കാര്യവട്ടം: കെ.സി.എല്ലിൽ അവസാന ഓവർ വരെ ആവേശം പകർന്ന മത്സരങ്ങളിൽ ട്രിവാൻഡ്രം റോയൽസിനും കൊച്ചി ബ്ലൂടൈഗേഴ്സിനും ജയം. തൃശൂർ ടൈറ്റൻസിനെതിരെ കൈവിട്ടെന്ന് കരുതിയ മത്സരം ഡെത്ത് ഓവറുകളിലെ തകർപ്പൻ ബൗളിങ്ങിലൂടെ അവിശ്വസനീയമായാണ് റോയൽസ് തിരികെപ്പിടിച്ചത്. തൃശൂർ ടൈറ്റൻസിനെ ഒരുറണ്ണിനാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് പരാജയപ്പെടുത്തിയത്. കൊച്ചി ഉയർത്തിയ 171 റൺസ് പിന്തുടർന്ന തൃശൂരിന് 170 റൺസ് നേടാനേ സാധിച്ചുള്ളൂ.

ടൈറ്റൻസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ട്രിവൻഡ്രം റോയൽസ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ടൈറ്റൻസ് അഹമ്മദ് ഇമ്രാന്‍റെ സെഞ്ച്വറി മികവിൽ തിരിച്ചടിച്ചെങ്കിലും 180 റൺസ് മാത്രമേ നേടാനായുള്ളൂ. 44 പന്തിൽ 62 റൺസെടുത്ത ക്യാപ്റ്റൻ കൃഷ്ണപ്രസാദിന്‍റെ ബാറ്റിങ് മികവിലാണ് റോയൽസ് മാന്യമായ സ്കോറിലെത്തിയത്.

Tags:    
News Summary - KCL: Trivandrum and Kochi win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.