ഏ​പ്രിൽ മുതൽ പുതിയ ഉൽപന്നങ്ങൾ വിൽക്കില്ലെന്ന്​ കെ.സി.ഡി.എഫ്

കൊ​ച്ചി: ഉ​ൽ​പ​ന്ന നി​ർ​മാ​ണ ക​മ്പ​നി​ക​ള്‍ ക​ച്ച​വ​ട​ത്തി​ലെ ഇ​ര​ട്ട​ത്താ​പ്പ് അ​വ​സാ​നി​പ്പി​ക്കാ​ത്ത​പ​ക്ഷം അ​വ​രു​ടെ പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ ഏ​പ്രി​ല്‍ മു​ത​ല്‍ വി​ൽ​ക്കി​ല്ലെ​ന്ന് കേ​ര​ള ക​ണ്‍സ്യൂ​മ​ര്‍ പ്രോ​ഡ​ക്ട്‌​സ് ഡീ​ലേ​ഴ്‌​സ് ഫോ​റം (കെ.​സി.​ഡി.​എ​ഫ്) ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

നി​ല​വി​ല്‍ വി​ൽ​ക്കു​ന്ന ഒ​രു​ൽ​പ​ന്ന​വും ബ​ഹി​ഷ്‌​ക​രി​ക്കി​ല്ല. എ​ന്നാ​ല്‍, ചി​ല്ല​റ വ്യാ​പാ​രി​ക​ള്‍ക്ക് മി​നി​മം 20 ശ​ത​മാ​നം ക​മീ​ഷ​ന്‍ ല​ഭി​ക്കാ​തെ പു​തി​യ ഉ​ല്‍പ​ന്ന​ങ്ങ​ൾ വി​ല്‍ക്കി​ല്ല. ഇ​തി​ന് ആ​നു​പാ​തി​ക​മാ​യി വി​ത​ര​ണ​ക്കാ​ർ​ക്കും ക​മീ​ഷ​ന്‍ വ​ര്‍ധ​ന വേ​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​ള്‍ കേ​ര​ള ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (എ.​കെ.​ഡി.​എ), ഓ​ള്‍ കേ​ര​ള കെ​മി​സ്റ്റ് ആ​ൻ​ഡ്​ ഡ്ര​ഗ്ഗി​സ്റ്റ് അ​സോ​സി​യേ​ഷ​ന്‍ (എ.​കെ.​സി.​ഡി.​എ), സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് കേ​ര​ള (എ​സ്.​ഡ​ബ്ല്യു.​എ.​കെ), ബേ​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള (ബേ​ക്ക്) എ​ന്നി​വ സം​യു​ക്ത​മാ​യി രൂ​പ​വ​ത്​​ക​രി​ച്ച​താ​ണ്​ കെ.​സി.​ഡി.​എ​ഫ്. കേ​ര​ള​ത്തി​ല്‍ വ്യാ​പാ​രി​ക​ളു​ടെ നി​ല​നി​ല്‍പ് അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് സം​സ്ഥാ​ന ചെ​യ​ര്‍മാ​ന്‍ എ. ​മു​ജീ​ബു​റ​ഹ്മാ​ന്‍ പ​റ​ഞ്ഞു.

ചി​ല ലോ​ബി​ക​ള്‍ ജി.​എ​സ്.​ടി ബി​ല്ലി​ന്റെ​യും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ​യും മ​റ​വി​ല്‍ ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ട​ത്തു​ന്നു. ല​ഹ​രി​വ​സ്തു​ക്ക​ള്‍ക്കൊ​പ്പം കൊ​ണ്ടു​വ​രു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ള്‍ പ​കു​തി​വി​ല​ക്ക്​ വി​ൽ​ക്കു​ന്ന​തും പ​ര​മ്പ​രാ​ഗ​ത ക​ച്ച​വ​ട​ക്കാ​രെ ബാ​ധി​ക്കു​ന്ന​താ​യി അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ജോ​ര്‍ഫി​ന്‍ പെ​ട്ട, എ.​എ​ന്‍. മോ​ഹ​ന​ന്‍, കി​ര​ണ്‍ എ​സ്. പാ​ല​ക്ക​ല്‍ എ​ന്നി​വ​രും വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - KCDF will not sell new products from April

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.