ലീഗ്​ ​കൊടി​ വിലക്കിയെന്ന വാർത്ത വ്യാജമെന്ന്​; കെ.സി. വേണുഗോപാല്‍ സൈബര്‍ സെല്ലില്‍ പരാതി നൽകി

മാനന്തവാടി: രാഹുല്‍ഗാന്ധി വയനാട്ടില്‍ നടത്തിയ റോഡ് ഷോയില്‍ ലീഗിന്‍റെ പതാക വിലക്കിയെന്നും ഉയര്‍ത്താന്‍ അനുവദിച്ചില്ലെന്നുമുള്ള വാർത്ത വ്യാജമാണെന്ന്​ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. വ്യാജ വാര്‍ത്ത നല്‍കി ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു.

താന്‍ നിർദേശിച്ച പ്രകാരമാണ് ഹരിത പതാക അഴിച്ചുമാറ്റിയതെന്ന വിധത്തില്‍ ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത അസംബന്ധമാണ്​. ഇതിനെതിരേ എറണാകുളം സൈബർ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്​. തനിക്ക് അപകീർത്തികരമായ തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ച മീഡിയ വൺ ചാനലിന് എതിരേയും നിയമ നടപടി സ്വീകരിക്കും -അദ്ദേഹം പറഞ്ഞു.

പരാജയ ഭീതിപൂണ്ട എതിര്‍പക്ഷം പ്രചരിപ്പിക്കുന്ന കള്ളങ്ങള്‍ അതേപടി ഏറ്റുപിടിക്കുന്നത് മാധ്യമ ധാര്‍മ്മികതയ്ക്ക് ചേര്‍ന്നതല്ലെന്നും സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കാന്‍ ഇടയാക്കുമെന്നും വേണുഗോപാൽ പറഞ്ഞു.

Tags:    
News Summary - KC Venugopal MP complaint against league flag ban news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.