Posted On
date_range Updated On
date_range ഝാർഖണ്ഡിൽ മോദിയുടെയും അമിത് ഷായുടെയും ഉദ്ദേശം നടന്നില്ല -കെ.സി വേണുഗോപാൽ
ന്യൂഡൽഹി: ഝാർഖണ്ഡിലെ വിജയം പ്രതീക്ഷിച്ചത് തന്നെയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ജെ.എം.എം നേതാവ് ഹേമന്ത് സോറൻ തന്നെ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഝാര്‍ഖണ്ഡില്‍ വെച്ചാണ് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞത്. ഇതുപോലെ അമിത് ഷായുടെ പ്രസംഗവും ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതായിരുന്നു. എന്നാൽ ഝാര്‍ഖണ്ഡില്‍ അവര്‍ ഉദ്ദേശിച്ചതുപോലെയൊരു ധ്രുവീകരണം നടന്നില്ല. ഇത് ശുഭസൂചകമാണെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.