എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയം നേടിയ എല്ലാ കുട്ടികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ അറിയിച്ച് കെ.സി വേണുഗോപാൽ. വിജയികളെ അഭിനന്ദിച്ചതിനൊപ്പം പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാത്തവർക്ക് പ്രജോതനവും പകർന്നിരിക്കുകയാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി.
വിജയത്തിലേക്കുള്ള ചവിട്ടുപടിയായി മാത്രം ഇതിനെ കാണണമെന്നും പതറാതെ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകണമെന്നും കെ.സി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു. നാടിനും വീടിനും അഭിമാനമായി എക്കാലവും നിലകൊള്ളണമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
കുറിപ്പിന്‍റെ പൂർണ രൂപം;
എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ എല്ലാ കുട്ടികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നിറഞ്ഞ അഭിനന്ദനങ്ങൾ. പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുത്. വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി ഇതിനെ കാണുക. പുതിയ ജീവിതാനുഭവമായി ഇതിനെ സ്വീകരിക്കുക. പതറാതെ, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുക. ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും.
വിജയിച്ചവർ മുന്നോട്ടുള്ള വഴികൾ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുക. നമ്മുടെ നാടിനും വീടിനും അഭിമാനമായി നിങ്ങൾ എക്കാലവും നിലകൊള്ളണം. ഏറെ സ്നേഹത്തോടെ ഇക്കുറി എസ്എസ്എൽസി പരീക്ഷയെഴുതിയ എല്ലാ കുട്ടികളെയും ചേർത്തുപിടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.