രാഹുൽ ഏൽപിച്ചത് ഭാരിച്ച ചുമതല -​കെ.സി വേണുഗോപാൽ

തിരുവനന്തപുരം: കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി ഏൽപിച്ചത് ഭാരിച്ച ചുമതലയാണെന്ന് സംഘടനാകാര്യ ചുമതലയുള്ള എ.​ െഎ.സി.സി ജനറൽ സെക്രട്ടറി​ കെ.സി വേണുഗോപാൽ.
സ്ഥാനാർഥി നിർണയം താഴെ തട്ട് മുതൽ അഭിപ്രായം തേടി നടത്തും. സംഘടനയെ ബൂത്ത് തലത്തിൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ലോക് സഭ തെരഞ്ഞെടുപ്പിൽ വീണ്ടും മൽസരിക്കുമോയെന്ന് പാർട്ടി അധ്യക്ഷൻ തീരുമാനിക്കും. പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കുമെന്നും വേണുഗോപാൽ പ്രതികരിച്ചു.

ത​​​െൻറ ഉയർച്ചക്ക്​ കാരണം ആലപ്പുഴയും പാർട്ടി പ്രവർത്തകരുമാണ്​. പ്രിയങ്ക ഗാന്ധിയുടെ വരവ് പാർട്ടിക്ക് ഇരട്ടി ഊർജ്ജം നൽകുമെന്നും വേണുഗോപാൽ പറഞ്ഞു.

Tags:    
News Summary - KC Venugopal - AICC General Secretary - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.