Posted On
date_range Updated On
date_range രാഹുല്‍ ഗാന്ധിയുടെ ബി.ജെ.പി വിരുദ്ധതക്ക് സി.പി.എമ്മിൻെറ സർട്ടിഫിക്കറ്റ് വേണ്ട -കെ.സി. വേണുഗോപാല്‍
തിരുവനന്തപുരം: കേരളത്തിൻെറ തീരമേഖല വിദേശ കമ്പനിക്ക് തീറെഴുതാനുള്ള ഗൂഢാലോചനയും കടൽകൊള്ളയും കൈയോടെ പിടിക്കപ്പെട്ടതിലുള്ള വിഭ്രാന്തി കാരണമാണ് സി.പി.എം രാഹുല്‍ ഗാന്ധിക്കെതിരെ തിരിയുന്നതെന്ന് എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. രാഹുലിനെതിരായ സി.പി.എം വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയുടെ ഏജൻറായി കേരളത്തില്‍ വന്ന് രാഹുൽ പ്രവര്‍ത്തിക്കുന്നുവെന്ന് പറഞ്ഞാല്‍ ഒരുകുഞ്ഞും വിശ്വസിക്കില്ല. രാഹുല്‍ ഗാന്ധിയുടെ ബി.ജെ.പി വിരുദ്ധതക്ക് സി.പി.എമ്മിൻെറ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.
തരംതാണ പ്രസ്താവനകളില്‍നിന്ന് സി.പി.എം പിന്മാറണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.