സി.എം@കാമ്പസ്: പിണറായി വിജയൻ നടത്തുന്നത് തെരഞ്ഞെടുപ്പ് പ്രചാരണ സ്റ്റണ്ട് മാത്രമെന്ന് കെ.സി ജോസഫ്

സി.എം@കാമ്പസ് എന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാമ്പസുകളിൽ നടത്തുന്നത് തെരഞ്ഞെടുപ്പ് പ്രചാരണ സ്റ്റണ്ട് മാത്രമെന്ന് കെ.സി ജോസഫ്. സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന സംവാദ പരിപാടി നഗ്നമായ അധികാര ദുര്‍വിനിയോഗമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഇടതു മുന്നണി മാനിഫെസ്റ്റോയിലേയ്ക്ക് നിര്‍ദ്ദേശങ്ങള്‍ ശേഖരിക്കാനാണ് കാമ്പസുകളിൽ പരിപാടി നടത്തുന്നത്. കാലാവധി കഴിയാന്‍ ഒരുമാസം പോലുമില്ലാത്ത ഒരു മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്ന കാമ്പസ് സംവാദം തെരഞ്ഞെടുപ്പ് പ്രചാരണ സ്റ്റണ്ട് മാത്രമാണ്.

ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അധികാരം ഏറ്റ അവസരത്തില്‍ തന്നെ ഇത്തരത്തില്‍ ആശയ സംവാദം നടത്തുവാനായിരുന്നു മുഖ്യമന്ത്രി തയ്യാറാകേണ്ടിയിരുന്നത്. പിന്‍വാതില്‍-ബന്ധു നിയമന പരമ്പരയിലൂടെ വിദ്യാര്‍ത്ഥികളെയും യുവാക്കളെയും വഞ്ചിക്കുന്ന മുഖ്യമന്ത്രിയുടെ ഇത്തരം സന്ദര്‍ശനങ്ങള്‍ മുഖം രക്ഷിക്കാനുള്ള അടവ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കെ.സി ജോസഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: ഇടതു മുന്നണി മാനിഫെസ്റ്റോയിലേയ്ക്ക് നിര്‍ദ്ദേശങ്ങള്‍ ശേഖരിക്കാന്‍ കാമ്പസ്സുകളില്‍ മുഖ്യമന്ത്രി സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന സംവാദ പരിപാടി നഗ്നമായ അധികാര ദുര്‍വിനിയോഗമാണ്‌ .

കാലാവധി കഴിയാന്‍ ഒരുമാസം പോലുമില്ലാത്ത ഒരു മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്ന കാമ്പസ് സംവാദം തെരഞ്ഞെടുപ്പ് പ്രചാരണ സ്റ്റണ്ട് മാത്രമാണ്. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അധികാരം ഏറ്റ അവസരത്തില്‍ തന്നെ ഇത്തരത്തില്‍ ആശയ സംവാദം നടത്തുവാനായിരുന്നു മുഖ്യമന്ത്രി തയ്യാറാകേണ്ടിയിരുന്നത്. പിന്‍വാതില്‍-ബന്ധു നിയമന പരമ്പരയിലൂടെ വിദ്യാര്‍ത്ഥികളെയും യുവാക്കളെയും വഞ്ചിക്കുന്ന മുഖ്യമന്ത്രിയുടെ ഇത്തരം സന്ദര്‍ശനങ്ങള്‍ മുഖം രക്ഷിക്കാനുള്ള അടവ്

മാത്രമാണ്.

Tags:    
News Summary - kc joseph mla facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.