ചികിത്സക്കത്തെിയ ഗര്‍ഭിണിയോട് അപമര്യാദയായി പെരുമാറി; ടെക്നീഷ്യനെതിരെ കേസ്

കായംകുളം: ഗവ. ആശുപത്രിയില്‍ ചികിത്സക്കത്തെിയ ഗര്‍ഭിണിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ടെക്നീഷ്യനെതിരെ കേസ്. ഗര്‍ഭസ്ഥ ശിശുവിന്‍െറ ചലനങ്ങള്‍ പരിശോധിക്കുന്ന ഉപകരണം നന്നാക്കാന്‍ എത്തിയ യുവാവാണ് മോശമായി പെരുമാറിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.

ഇതേക്കുറിച്ച് മാതാവിനോട് സൂചിപ്പിച്ച യുവതി ആദ്യം പരാതി നല്‍കാന്‍ തയാറായില്ല. പിന്നീട് ഭര്‍ത്താവ് എത്തിയ ശേഷം നഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഇവരാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. ഉപകരണം നന്നാക്കാന്‍ പുറത്തുനിന്ന് എത്തിയ യുവാവ് പരിശോധനക്കിടെയാണ് മോശമായി പെരുമാറിയത്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

 

Tags:    
News Summary - kayankulam rape attempt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.