കവിയൂർ കേസ്: ടി.പി. നന്ദകുമാറിനെതിരായ മജിസ്േട്രറ്റ് കോടതി ഉത്തരവ് റദ്ദാക്കി
കൊച്ചി: കവിയൂർ സെക്സ് റാക്കറ്റ് കേസിൽ പ്രതി ലതാ നായരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന സ്വകാര്യ അന്യായത്തിൽ ക്രൈം ചീഫ് എഡിറ്റർ ടി.പി നന്ദകുമാറിനെ പ്രതിയാക്കി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവ് ഹൈകോടതി റദ്ദാക്കി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി നന്ദകുമാരൻ നായർ ഫയൽ ചെയ്ത സ്വകാര്യ അന്യായം പരിഗണിച്ച് 2013 ജൂലൈ 27ന് പുറപ്പെടുവിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവാണ് ജസ്റ്റിസ് ടി.വി. അനിൽകുമാർ റദ്ദാക്കിയത്. അതേസമയം, പരാതി പുനഃപരിശോധിച്ച് തീർപ്പാക്കാനും മജിസ്േട്രറ്റ് കോടതിക്ക് സിംഗിൾബെഞ്ച് നിർദേശം നൽകി.
കേസില്‍ രാഷ്ട്രീയക്കാര്‍ ഉൾപ്പെടെയുള്ള ഉന്നതരുടെ പേരുകള്‍ സി.ബി.ഐ അന്വേഷണസംഘത്തോട് പറയാൻ കേസിലെ പ്രധാന പ്രതിയായ ലതാനായര്‍ക്ക് നന്ദകുമാര്‍ ഒരു കോടി വാഗ്ദാനം ചെയ്തെന്നാരോപിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാരൻ നായർ മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തത്. ഇതിൽ അന്വേഷണം നടത്തുകയോ പരാതിക്കാരെൻറ മൊഴിയെടുക്കുകയോ ചെയ്യാതെയാണ് മജിസ്േട്രറ്റ് കോടതി ഉത്തരവിട്ടതെന്നായിരുന്നു ഹരജിക്കാരെൻറ വാദം.
പരാതി പുനഃപരിശോധിക്കുേമ്പാൾ ക്രിമിനൽ നടപടി ചട്ടം 202(1) പ്രകാരം അന്വേഷണം നടത്താനും കോടതി നിർദേശിച്ചു. ഇതോടനുബന്ധിച്ച് സമർപ്പിച്ചിരുന്ന മറ്റ് ഹരജികളും കോടതി തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.