കവളപ്പാറയില്‍ വെള്ളിയാഴ്ചയും മൃതദേഹങ്ങള്‍ കണ്ടെത്തിയില്ല

എടക്കര (മലപ്പുറം): കവളപ്പാറ ദുരന്തത്തില്‍ കാണാതായവര്‍ക്കായി വെള്ളിയാഴ്ച നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങള്‍ ക ണ്ടെത്താനായില്ല. തിരച്ചില്‍ ആരംഭിച്ചശേഷം നാലാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും ദിവസമാണ് മൃതദേഹങ്ങള്‍ കണ ്ടെത്താൻ കഴിയാതെ അവസാനിപ്പിക്കുന്നത്. 48 മൃതദേഹങ്ങളാണ് ഇതുവരെ ദുരന്ത ഭൂമിയില്‍നിന്ന് കണ്ടെടുത്തത്. 11 പേരെ കൂടി കണ്ടെത്താനുണ്ട്​. വെള്ളിയാഴ്ചയും 15 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചു. മണ്ണിടിഞ്ഞ മുഴുവന്‍ ഭാഗങ്ങളിലും തി രച്ചില്‍ നടത്തി. ശനിയാഴ്ച ശ്രമം തുടരും. കണ്ടുകിട്ടാനുള്ളവരുടെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ തിരച്ചില്‍ നടത് താനാണ് തുടര്‍ന്നുള്ള നീക്കം.

കവളപ്പാറ: പുനരധിവാസത്തിന്​ സമ്മര്‍ദം ചെലുത്തും -മനുഷ്യാവകാശ കമീഷന്‍
എടക്കര: കവളപ്പാറ ദുരന്തത്തില്‍പെട്ടവര്‍ക്ക് പ്രയോജനകരമായ പുനരധിവാസം സാധ്യമാക്കാന്‍ സര്‍ക്കാറില്‍ സമ്മര് ‍ദം ചെലുത്തുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ചെയര്‍പേഴ്സൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക്, അംഗങ്ങളായ ഡോ. കെ. മോ ഹന്‍കുമാർ, പി. മോഹന്‍ദാസ് എന്നിവര്‍ അറിയിച്ചു. കവളപ്പാറ, പാതാർ, ഭൂദാനം സ​െൻറ്​ ജോര്‍ജ് പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പ്​ എന്നിവ സന്ദര്‍ശിച്ചശേഷം പോത്തുകല്ല്​ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് കമീഷന്‍ ഇക്കാര്യം അറിയിച്ചത്.

അപകടരഹിതമായ മേഖലയിൽ പുനരധിവാസം വേഗത്തിൽ നടപ്പാക്കണം. ദുരന്തമുണ്ടായ സ്ഥലങ്ങൾ വാസയോഗ്യമ​െല്ലങ്കില്‍ മുഴുവന്‍ ആളുകളെയും പുനരധിവസിപ്പിക്കണം. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് നല്‍കിവരുന്ന കൗണ്‍സലിങ് തുടരണം. ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര സഹായം അപര്യാപ്തമാണ്. പരാതി പരിശോധിച്ച് വേണ്ട നിര്‍ദേശം സര്‍ക്കാറിന്​ സമര്‍പ്പിക്കും. കഴിഞ്ഞ വര്‍ഷത്തെ ദുരിതബാധിതര്‍ക്കുള്ള ധനസഹായം ഇതുവരെ കിട്ടിയില്ലെന്ന പരാതി സര്‍ക്കാര്‍ പരിശോധിക്കണം.
വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കമീഷന്‍ തൃപ്തി പ്രകടിപ്പിച്ചു. ദുരന്തസ്ഥലത്തുനിന്ന് അപകടത്തില്‍പെട്ടവരുടെ മൃതദേഹം ലഭിച്ചില്ലെങ്കിലും കുടുംബത്തിന് നഷ്​ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. പുറംലോകമറിഞ്ഞതിലും വലിയ ദുരന്തമാണ് പോത്തുകല്ലില്‍ നടന്നതെന്നും വിശദ റിപ്പോര്‍ട്ട് കാലതാമസം കൂടാതെ സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും ചെയര്‍പേഴ്സൻ പറഞ്ഞു.

വീട്, ഭൂമി എന്നിവ നഷ്​ടപ്പെട്ടവരുടെ പട്ടിക തയാറാക്കാന്‍ വില്ലേജ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ആഗസ്​റ്റ്​ 25 മുതല്‍ പരിശോധന ആരംഭിക്കുമെന്നും ജില്ല കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. പത്തു ദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രാഥമിക നഷ്​ടം 92 കോടിക്ക് മുകളില്‍വരും. 50 പാലങ്ങളും 70 റോഡുകളും തകര്‍ന്നുവെന്നും കലക്ടര്‍ പറഞ്ഞു.

ദുരന്തത്തിനിരകളായ ആദിവാസികളുടെ പുനരധിവാസത്തിന്​ സുപ്രീംകോടതി വിധിപ്രകാരം 203 ഹെക്ടര്‍ ഭൂമി വനംവകുപ്പി​​െൻറ പക്കലുണ്ട്. ഈ ഭൂമി വിട്ടുകിട്ടാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തി​​െൻറ അനുമതി ആവശ്യമാണ്. കോളനികള്‍ പൂര്‍ണമായി മാറ്റിസ്ഥാപിക്കാൻ ആവശ്യമായ ഫണ്ടും ലഭ്യമാണ്. എന്നാല്‍, വിട്ടുനല്‍കിയ ഭൂമിയില്‍ വനംവകുപ്പ് ​െവച്ചുപിടിപ്പിക്കുന്ന തേക്കുമരങ്ങള്‍ മുറിച്ച് മാറ്റാനുള്ള അനുമതി ആദിവാസികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതായി ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണ്‍ പറഞ്ഞു. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റാനും സുരക്ഷ നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അടിയന്തരമായി ഇടപെടണമെന്ന് പഞ്ചായത്ത് പ്രസിഡൻറ്​ സി. കരുണാകരന്‍ പിള്ള ആവശ്യപ്പെട്ടു. പ്രദേശവാസികളുടെ സഹകരണമാണ് തിരച്ചില്‍ കാര്യക്ഷമമാകാന്‍ ഇടയാക്കിയതെന്ന് ജില്ല പൊലീസ് മേധാവി യു. അബ്​ദുല്‍ കരീം കമീഷനെ അറിയിച്ചു. നാട്ടുകാരുടെയും ബന്ധുക്കളുടെയും അഭിപ്രായം ആരാഞ്ഞ് ഒരു ശ്രമംകൂടി നടത്തിയ ശേഷം മാത്രമേ തിരച്ചില്‍ അവസാനിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുൺ, എ.ഡി.എം എൻ.എം. മെഹറലി, ഡി.എം.ഒ ഡോ. കെ. സക്കീന, പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി കെ.എ. സുരേഷ്കുമാർ, തഹസില്‍ദാര്‍ വി. സുഭാഷ് ചന്ദ്രബോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ വത്സല അരവിന്ദന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ എന്നിവരും സംസാരിച്ചു.

എടക്കരയില്‍ സിവില്‍ സപ്ലൈസിന് നഷ്​ടമായത് 400 ടണ്‍ ഭക്ഷ്യധാന്യം
എടക്കര: ആഗസ്​റ്റ്​ ആദ്യവാരത്തിലുണ്ടായ പ്രളയത്തില്‍ എടക്കരയിലെ ഗോഡൗണില്‍ വെള്ളം കയറി സിവില്‍ സപ്ലൈസ് വകുപ്പിന് നഷ്​ടമായത് 400 ടണ്‍ ഭക്ഷ്യധാന്യം. എടക്കര ടൗണ്‍, കലാസാഗര്‍ എന്നിവിടങ്ങളിലെ ഗോഡൗണുകളിലും വിവിധ റേഷന്‍കടകളിലും സൂക്ഷിച്ച ഭക്ഷ്യധാന്യങ്ങള്‍ വെള്ളവും ചളിയും കയറി നശിച്ചതോടെ ഒരു കോടി രൂപയുടെ നഷ്​ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. ഗോഡൗണുകളില്‍നിന്ന് 300 ടണ്‍ അരി, 50 ടണ്‍ ഗോതമ്പ്, ഏഴ്​ ടണ്‍ ആട്ട, 1.6 ടണ്‍ പഞ്ചസാര എന്നിവയും ബാക്കി പനങ്കയം, പാതാര്‍, എടക്കര പാലം എന്നിവിടങ്ങളിലെ റേഷന്‍കടകളില്‍നിന്നുമാണ് നശിച്ചത്.

ചാലിയാര്‍, ചുങ്കത്തറ, പോത്തുകല്‍, എടക്കര, മൂത്തേടം, വഴിക്കടവ് എന്നീ പഞ്ചായത്തുകളിലെ 84 റേഷന്‍ കടകളില്‍ വിതരണം ചെയ്യാനുള്ള ഭക്ഷ്യധാന്യങ്ങളായിരുന്നു ഇവ. പാതിരിപ്പാടം ഗോഡൗണില്‍ സൂക്ഷിച്ച ഭക്ഷ്യധാന്യങ്ങളാണ് റേഷന്‍കടകളില്‍ ഇപ്പോള്‍ വിതരണം ചെയ്യുന്നത്. നഷ്​ടങ്ങളുടെ കണക്കെടുപ്പ് നടത്തി ജീവനക്കാര്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് കൈമാറിയിട്ടുണ്ട്. തഹസില്‍ദാരുടെയും വി​ല്ലേജ് ഓഫിസറുടെയും സാന്നിധ്യത്തില്‍ കേടായ ഭക്ഷ്യധാന്യങ്ങള്‍ നശിപ്പിക്കാനാണ് തീരുമാനം.

Tags:    
News Summary - kavalappara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.