എടക്കര (മലപ്പുറം): ആ രാത്രിയിലെ ഹുങ്കാരം ഇപ്പോഴും ഈ നാടിെൻറ കാതിൽ നിന്നും മാഞ്ഞിട്ട ില്ല. നടുക്കുന്ന ഓർമകൾക്കിന്ന് ഒരുമാസം തികയുന്നു. പോത്തുകല്ല് പഞ്ചായത്തിലെ കവള പ്പാറ മുത്തപ്പന്‍കുന്നിലെ മണ്ണ് 59 പേരെ കവർന്നെടുത്തിെൻറ ഓര്‍മകളില്‍ ഇവിടെയിപ്പോഴും കണ്ണുനീർ വറ്റിയിട്ടില്ല. ആഗസ്റ്റ് എട്ടിന് രാത്രി 7.45 ഓടെയാണ് ഒരു പ്രദേശത്തെയാകെ വിഴുങ്ങി മുത്തപ്പന്‍കുന്ന് ഇടിഞ്ഞിറങ്ങിയത്. മുണ്ടേരി വെള്ളാരംപുഴയിലും പാതാര്‍ മലനിരകളിലും അന്ന് ഉരുള്‍പൊട്ടലുണ്ടായെങ്കിലും മരണം കവളപ്പാറയിൽ മാത്രമായിരുന്നു. 48 പേരുടെ ചേതനയറ്റ ശരീരങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കിടയില്‍ പുറത്തെടുക്കാനായെങ്കിലും പതിനൊന്നുപേര്‍ നൊമ്പരമായി അവശേഷിക്കുന്നു. അതിജീവനത്തിെൻറ തുരുത്തുകള്‍ തേടുേമ്പാഴും തങ്ങളെ വളര്‍ത്തിയ കവളപ്പാറയും മുത്തപ്പന്‍കുന്നും വിട്ടുപോകാന്‍ ഈ നാട്ടുകാരുടെ മനസ്സ് അനുവദിക്കുന്നില്ല.
പ്രദേശവാസികളായ യുവാക്കള്‍ അന്ന് രാത്രിതന്നെ നടത്തിയ തിരച്ചിലില്‍ മുതിരകുളം മുഹമ്മദിെൻറ മകള്‍ ചിഞ്ചു എന്ന ഫഹമിദയെയും പൂതാനി അബ്ദുൽ കരീമിനെയും രക്ഷിക്കാനായി. ദുരന്തത്തില്‍പെട്ട വെളിയോടന് ജയന് എന്ന യുവാവ് അത്ഭുതകരമായി രക്ഷെപ്പട്ടു. മുത്തപ്പന്‍കുന്നിലെ തുരുത്തില് രാത്രി കുടുങ്ങിക്കിടന്ന നാല്പതോളം പേരെ ഒമ്പതിന് രാവിലെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. രണ്ട് ചെറിയ മണ്ണുമാന്തി യന്ത്രങ്ങള്‍ മാത്രമാണ് ആദ്യദിനത്തില്‍ തിരച്ചിലിനുണ്ടായിരുന്നത്. പ്രതിഷേധെത്തത്തുടര്ന്ന് പിറ്റേന്ന് മുതല്‍ കൂടുതല്‍ യന്ത്രങ്ങളെത്തിച്ച് തിരച്ചില്‍ ഊര്‍ജിതപ്പെടുത്തുകയായിരുന്നു.
17 ക്യാമ്പുകളിലായി ആറായിരത്തില്പരം പേരാണ് ഒരു മാസത്തോളമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞത്. ഇതില്‍ ഭൂരിഭാഗവും വീടുകളിലും വാടക വീടുകളിലും ചേക്കേറി. എന്നാല്‍, കവളപ്പാറ കോളനിയിലെ 36 കുടുംബങ്ങള്‍ പോത്തുകല്ലിലെ ഓഡിറ്റോറിയത്തിലെ ക്യാമ്പിലും പാതാര്‍ മേഖലയിലെ 20 കുടുംബങ്ങള്‍ പാതാര്‍ പള്ളിഹാളിലെ ക്യാമ്പിലും തുടരുകയാണ്. മേഖലയില്‍ മഴ തുടരുന്നതിനാല്‍ മിക്ക കുടുംബങ്ങളും പകൽ ദുരന്തപ്രദേശത്തെ വീടുകളില്‍ കഴിയുകയും രാത്രി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയുമാണ്. ദുരന്തബാധിത പ്രദേശങ്ങള്‍ വാസയോഗ്യമാണോയെന്ന് ജിയേളാജിക്കല് സര്‍വേ പരിശോധന നടത്തി ആഗസ്റ്റ് 31നകം സര്‍ക്കാറിന് റിപ്പോര്‍ട്ട് നൽകുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ഇതുവരെ പുറത്തുവന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.