ക്ഷേത്രമതിലിലും കെ.എസ്​.ആർ.ടി.സി ബസിലും എഴുത്ത്​;  പൊലീസ്​ അന്വേഷണം ആരംഭിച്ചു

ചങ്ങനാശ്ശേരി: ജമ്മുവിലെ കഠ്​വയിൽ എട്ടുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയതിനെതിരെ ക്ഷേത്രമതിലിലും കെ.എസ്.ആര്‍.ടി.സി ബസിലും പെയിൻറിലെഴുതിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പുഴവാത് വൈകുണ്‌ഠേശ്വരം സന്താനഗോപാലമൂര്‍ത്തി ക്ഷേത്രമതിലിലാണ് ഞായറാഴ്ച രാവിലെ എഴുതിയ നിലയില്‍ കണ്ടത്. ക്ഷേത്രത്തി​​​​െൻറ പ്രധാന കവാടത്തി​​​​െൻറ തൂണിലും ഇതിനോടു ചേര്‍ന്ന ഭിത്തിയിലും പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെയുടെയും ഇസ്​ലാമി​​​​െൻറയും പേരുകൾ ചുവന്ന പെയിൻറുകൊണ്ട്​​ ഇംഗ്ലീഷിലാണ്​ എഴുതിയത്.

ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി എ.എൻ. രാജപ്പന്‍പിള്ള, ദേവസ്വം സെക്രട്ടറി എൻ. മഹേഷ്‌കുമാര്‍ എന്നിവരാണ് പൊലീസില്‍ പരാതി നല്‍കിയത്​. തുടര്‍ന്ന് പൊലീസ്​ എത്തി അന്വേഷണം നടത്തി കേസെടുത്തു. സി.ഐ കെ.പി. വിനോദ്, എസ്.ഐ ഷമീര്‍ഖാന്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പെരുന്ന ബസ് സ്​റ്റാൻഡിൽ പാര്‍ക്ക് ചെയ്തിരുന്ന കെ.എസ്.ആർ.ടി.സി ബസുകളിലും പെരുന്നയിലുള്ള എൻ.എസ്.എസ് സ്ഥാപനത്തി​​​​െൻറ മതിലിലും സമാന രീതിയില്‍ സ്‌പ്രേ പെയിൻറ്​ ഉപയോഗിച്ച്​ എഴുതിയിട്ടുണ്ട്. വിവരമറിഞ്ഞ് നിരവധി പേര്‍ ക്ഷേത്രത്തിലെത്തി. ക്ഷേത്ര സംരക്ഷണ സമിതി നേതൃത്വത്തില്‍ നാമജപ യഞ്ജം നടത്തി. എഴുത്തുകള്‍ പിന്നീട് മായ്ച്ചു.

വര്‍ഗീയ സംഘര്‍ഷം ലക്ഷ്യം​െവച്ചുള്ള സാമൂഹികവിരുദ്ധരുടെ നീക്കമാണ് പിന്നിലെന്ന് പറയപ്പെടുന്നു. ഇതിനിടെ ചുവരെഴുതിയയാളെ പൊലീസ് അറസ്​റ്റ്​ ചെയ്തുവെന്ന വ്യാജേന ശ്രീലങ്കന്‍ സ്വദേശിയുടെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാൽ, ആരെയും കസ്​റ്റഡിയിലെടുത്തിട്ടില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചങ്ങനാശ്ശേരി പൊലീസ് പറഞ്ഞു. 
 

Tags:    
News Summary - Kathua rape case- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.