കഥകളിയുടെ കുലഗുരു വാസുദേവൻ നമ്പൂതിരി അന്തരിച്ചു

നേമം: കഥകളിയിലെ താടി വേഷത്തിന്‍റെ കുലഗുരുവായി അറിയപ്പെടുന്ന ബ്രഹ്മശ്രീ നെല്ലിയോട് വാസുദേവൻ നമ്പൂതിരി (83) അന്തരിച്ചു. പൂജപ്പുര ചാടിയറ റോഡ് നെല്ലിയോട് മനയിലെ വസതിയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി ശാരീരിക അവശതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു.

മലപ്പുറം വണ്ടൂർ സ്വദേശിയാണ്. 50 വർഷത്തിലേറെയായി കഥകളിയുമായി താദാത്മ്യം പ്രാപിച്ച് ജീവിച്ചു വരുന്ന പ്രതിഭയാണ്. 1988ൽ പൂജപ്പുരയിലെ വാഴേങ്കട കുഞ്ചുനായർ സ്മാരക കലാവിഹാർ സ്ഥാപിച്ചത് ഇദ്ദേഹമാണ്.

മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം നാലു മണിക്ക് വണ്ടൂർ-നിലമ്പൂർ റോഡിൽ നായാട്ടുകല്ല് ഭാഗത്തെ ഇല്ലത്തിലെ ചടങ്ങുകൾക്കു ശേഷം സംസ്കരിക്കും. ഭാര്യ: ദേവകി അന്തർജനം. മകൻ: വിഷ്ണു നമ്പൂതിരി (തന്ത്രി).

Tags:    
News Summary - Kathakali Artist Vasudevan Namboothiri Passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.