ട്രെയിനിടിച്ച് കാട്ടാനയ്ക്ക് പരുക്ക്; ട്രാക്കിന് സമീപം നിലയുറപ്പിച്ച് ആന

പാലക്കാട്: മലമ്പുഴ കൊട്ടേക്കാടിന് സമീപം ട്രെയിൻ തട്ടി കാട്ടാനക്ക് പരുക്കേറ്റു. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ രാത്രിയിലാണ് പിടിയാനക്ക് പിൻകാലിന് പരുക്കേറ്റത്. പരുക്കേറ്റ ആന ട്രാക്കിന് സമീപം നിലയുറപ്പിച്ചിരിക്കുകയാണ്.

വനപാലക സംഘം പ്രദേശത്ത് നിരീക്ഷണം തുടരുന്നു. ആനക്ക് ചികിൽസ നൽകാനുള്ള ശ്രമം തുടങ്ങിയതായി വാളയാർ റേഞ്ച് ഓഫിസർ അറിയിച്ചു. വെറ്ററിനറി ഡോക്ടർ ഉൾപ്പെടെ സ്ഥലത്ത് എത്തി ആനയുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. തുടർ നടപടിയെന്ന് പാലക്കാട് ഡി.എഫ്.ഒ വ്യക്തമാക്കി.

Tags:    
News Summary - Katana injured by train; Elephant stationed near the track

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.