മുഹമ്മദ്‌ യൂസഫ്‌ തരിഗാമി

കശ്മീർ താഴ്‌വര ശാന്തമായെന്ന മോദി സർക്കാരി​​െൻറ അവകാശവാദം പൊള്ള-മുഹമ്മദ്‌ യൂസഫ്‌ തരിഗാമി

കണ്ണൂർ: പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ കശ്മീർ താഴ്‌വര ശാന്തമായെന്ന മോദി സർക്കാരി​െൻറ അവകാശവാദം പൊള്ളയാണെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി. നീതി നിഷേധിക്കപ്പെട്ട ജനതയാണ്‌ കശ്മീരികൾ. സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയതായിരുന്നു തരിഗാമി.

'സബ്‌കാ സാത്‌ സബ്‌കാ വികാസ്‌' എന്നാണ്‌ 2014ൽ അധികാരത്തിൽ എത്തിയപ്പോൾ മോദി പറഞ്ഞത്‌. എന്നാൽ, കശ്മീരിന്റെ കാര്യത്തിൽ അതുണ്ടായില്ല. ജനങ്ങളുടെ അഭിപ്രായം തേടാതെയാണ്‌ 370ാം( വകുപ്പ്‌ എടുത്തുകളഞ്ഞത്‌. ആർഎസ്‌എസിന്റെ ഹിന്ദുത്വ അജൻഡ നടപ്പാക്കുന്നതിന്റെ തുടക്കമാണ്‌ ഇതെന്ന്‌ വീട്ടുതടങ്കലിനിടെ കോടതി ഉത്തരവുപ്രകാരം ചികിത്സയ്‌ക്കായി ഡൽഹിയിൽ എത്തിയ ഘട്ടത്തിൽ ഞാൻ പറഞ്ഞിരുന്നു.കശ്മീർ ജനതയെ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ്‌ 370 റദ്ദാക്കപ്പെട്ടതോടെ മുറിഞ്ഞുപോയത്. നിയമസഭ ഇല്ലാത്ത ഘട്ടത്തിലായിരുന്നു നടപടി. പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ നടത്തിയിട്ടും ബോധപൂർവം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടത്തിയില്ല. രാഷ്ട്രീയമായ വേട്ടയാടലാണവിടെ നടക്കുന്നത്‌.

പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരായി ഞാൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നീതിക്കായാണ്‌ കോടതിയെ സമീപിച്ചത്‌. മൂന്നു വർഷമായി. പരിഗണിക്കുന്നേയില്ല. വേഗത്തിൽ കേൾക്കണമെന്ന്‌ അഭ്യർഥിച്ച്‌ മറ്റൊരു അപേക്ഷകൂടി നൽകി. അതും എടുക്കുന്നില്ല. 1947ൽ രാജ്യമാകെ വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ കശ്‌മീർ താഴ്‌വര ശാന്തമായിരുന്നു. കശ്‌മീരിനെ പ്രതീക്ഷാകിരണമെന്നാണ്‌ ബാപ്പു വിശേഷിപ്പിച്ചത്‌. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളും നടപടികളുമാണ്‌ കശ്‌മീരിനെ അശാന്തമാക്കിയതെന്നും മുഹമ്മദ്‌ യൂസഫ്‌ തരിഗാമി പറഞ്ഞു.  

Tags:    
News Summary - Kashmir: Modi government's claim Polla-Muhammad Yusuf Tarigami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.