കഞ്ചാവ് ശേഖരവുമായി യുവാക്കള്‍ അറസ്റ്റില്‍

കാ​സ​ര്‍കോ​ട്: കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന വ​ന്‍ ക​ഞ്ചാ​വ് ശേ​ഖ​ര​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. ഇ​ടു​ക്കി ജി​ല്ല​യി​ലെ ശ്രീ​ജി​ത് (28), അ​ന്‍സാ​ര്‍ അ​സീ​സ് (29) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 8.02 കി​ലോ ഗ്രാം ​ക​ഞ്ചാ​വ് ഇ​വ​രി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി.

ര​ഹ​സ്യവി​വ​ര​ത്തെ തു​ട​ര്‍ന്ന് എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഘം കു​ടു​ങ്ങി​യ​ത്. കാ​സ​ര്‍കോ​ട് ഭാ​ഗ​ത്തേ​ക്ക് കെ.​എ​ല്‍ 68 എ 9960 ​സ്വി​ഫ്റ്റ് കാ​റി​ല്‍ വ​രി​ക​യാ​യി​രു​ന്ന ഇ​രു​വ​രെ​യും ക​റ​ന്ത​ക്കാ​ട് വെ​ച്ച്‌ എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി.

ക​ര്‍ണാ​ട​ക​യി​ല്‍ നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങി എ​റ​ണാ​കു​ള​ത്തേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. കാ​സ​ര്‍കോ​ട് എ​ക്‌​സൈ​സ് സ​ർ​ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​ര്‍ ടോ​ണി എ​സ്. ഐ​സ​ക്, പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ര്‍ സി.​കെ. അ​ശ്റ​ഫ്, മ​ഞ്ജു​നാ​ഥ​ന്‍, സ​തീ​ശ​ന്‍, എ.​കെ. ന​സ്റു​ദ്ദീ​ന്‍, പ്ര​ഭാ​ക​ര​ന്‍, കൃ​ഷ്ണ​പ്രി​യ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ക​ഞ്ചാ​വ് വേ​ട്ട ന​ട​ത്തി​യ​ത്.

Tags:    
News Summary - Youth arrested with ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.