കാസർകോട്: ഫാൻ ഫൈറ്റിന്റെ പേരിൽ പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച യുവാവിനെ കാസർകോട് സൈബർ പൊലീസ് മുംബൈയിൽ അറസ്റ്റ് ചെയ്തു. സെലിബ്രിറ്റി ഫാൻ ഫൈറ്റിന്റെ പേരിലുണ്ടായ വിരോധത്തിൽ യുവാവിന്റെ കുടുംബ ഫോട്ടോ കൈക്കലാക്കി അയാളുടെ പ്രായപൂർത്തിയാകാത്ത സഹോദരിയുടെ നഗ്നചിത്രം മോർഫ് ചെയ്ത് സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ച മുംബൈ സ്വദേശിയായ അംജദ് ഇസ് ലാമിനെയാണ് (19) കാസർകോട് സൈബർ പൊലീസ് മുംബൈയിൽനിന്ന് പിടികൂടിയത്. ജൂലൈ ഏഴിന് ലഭിച്ച പരാതിയിൽ പോക്സോ, ഐ.ടി. ആക്ട് പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതി ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും ഉണ്ടാക്കിയ വ്യാജ അക്കൗണ്ട് വഴി നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു.
ഇത് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ യു.പി. വിപിന്റെ നിർദേശ പ്രകാരം സബ് ഇൻസ്പെക്ടർ രവീന്ദ്രൻ മടിക്കൈ, സിവിൽ പൊലീസുകാരായ സവാദ് അഷ്റഫ്, ടി.വി. സുരേഷ്, കെ.വി. ഹരിപ്രസാദ് എന്നിവരടങ്ങിയ സംഘം മുംബൈയിലേക്ക് പോയി. അഞ്ചുദിവസത്തെ തിരച്ചിലിനൊടുവിൽ പ്രതിയെ താമസ സ്ഥലത്തുവെച്ചാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.