ഖാദർ പാണ്ട്യാല മൊബൈൽ ആപ് പരിചയപ്പെടുത്തുന്നു

വാർഡെല്ലാം ആപ്പിലാക്കി സ്മാർട്ട് മെംബർ

തൃക്കരിപ്പൂർ: വാർഡിലെ കുടുംബങ്ങളുടെ മുഴുവൻ വിവരങ്ങളും കൈവെള്ളയിൽ ലഭ്യമാക്കാൻ മൊബൈൽ ആപ്ലിക്കേഷനുമായി പഞ്ചായത്തംഗം. വലിയപറമ്പ്​ ഗ്രാമപഞ്ചായത്ത് വികസന സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ട്യാലയാണ് ജനസേവനത്തിന് ആൻഡ്രോയിഡ് മുഖം നൽകുന്നത്.

പഞ്ചായത്തിലെ 10ാം വാർഡ് മെംബറായ ഈ യുവാവ് വാർഡിലെ വിവരശേഖരണം നേരത്തെ പൂർത്തിയാക്കിയിരുന്നു. സുഹൃത്തുക്കളുടെ സഹകരണത്തോടെയാണ് വ്യത്യസ്​തമായ ആപ് തയാറാക്കിയിരിക്കുന്നത്.

വാർഡ് പരിധിയിലുള്ള മുഴുവൻ വീടുകളും വീട്ടുനമ്പർ, വീട്ടുപേര് എന്നിവ ക്രമത്തിൽ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. അതിലേക്ക് ആവശ്യമായി വരുന്ന അനുബന്ധ വിവരങ്ങൾ ചേർക്കുന്ന പ്രവൃത്തി നടന്നുവരുകയാണ്. വാർഷിക വരുമാനം, വീടി​െൻറ ഇനം, കാർഡി​െൻറ നിറം, വസ്തുവിവരം, സമുദായം തുടങ്ങിയവ ചേർക്കാൻ സാധിക്കും. അതോടെ ആപ് സമഗ്രമാവും. കോവിഡ് സാഹചര്യത്തിൽ എത്ര പേർക്ക് പോസിറ്റിവ്, എത്രപേർ വാക്സിൻ എടുത്തുതുടങ്ങി മഹമാരി സംward member with an App which include all details in the wardബന്ധമായ വാർഡിലെ മുഴുവൻ വിവരങ്ങളും അപ്പപ്പോൾ ലഭിക്കും.

വാർഡ് പരിധിയിലുള്ള മുഴുവൻ വ്യക്തികളുടെയും പേരുവിവരങ്ങൾ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. വ്യക്തിഗത ഗുണഭോക്താക്കൾക്ക് ആവശ്യമായിവരുന്ന ഫോൺ നമ്പർ, വിദ്യാഭ്യാസം, ആരോഗ്യസ്ഥിതി മുതലായവ കാര്യങ്ങൾ ചേർക്കുന്നതോടെ വ്യക്തിവിവരങ്ങളും ആപ്പിൽ ലഭ്യമാവുന്നു. പഞ്ചായത്ത് മുഖേനയുള്ള വിവിധ പദ്ധതികൾ മാനദണ്ഡങ്ങൾ ഉൾപ്പെടെ ആപ്പിൽ ചേർക്കാൻ സാധിക്കുന്നു. തുടർന്ന് യോഗ്യരായ വീട്ടുകാരെ അല്ലെങ്കിൽ വ്യക്തികളെ ഒറ്റ ക്ലിക്കിലൂടെ കണ്ടെത്താനാവും.

വിവിധ പെൻഷനുകൾക്ക് അർഹരായവരെ കണ്ടെത്താനും പെൻഷൻ ലഭിക്കുന്നവരെയും ലഭിക്കാത്തവരെയും വേർതിരിക്കാനും അവരുമായി ബന്ധപ്പെടാനും ചെയ്യാനും ആപ് സഹായിക്കുന്നു.

വാർഡിലെ എല്ലാവർക്കും തെരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്ക് ഒരേസമയം സന്ദേശം അയക്കാനും സാധിക്കും.വിവിധ ദിവസങ്ങളിൽ ചെയ്യാനുള്ള കാര്യങ്ങൾ ഓർമപ്പെടുത്താനുള്ള സംവിധാനവും ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യത്തിനനുസരിച്ച് പുതിയ വീടുകൾ ചേർക്കാനും വ്യക്​തികളെ ചേർക്കാനും വിവരങ്ങൾ എഡിറ്റ് ചെയ്യാനും ആപ്പിൽ സൗകര്യമുണ്ട്.

Tags:    
News Summary - ward member with an App which include all details in the ward

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 04:29 GMT