ബേ​ക്ക​ൽ റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ൽ ഒ​ന്നു​മു​ത​ൽ നി​യ​ന്ത്ര​ണം

കാ​സ​ർ​കോ​ട്​: കാ​സ​ർ​കോ​ട്​-​കാ​ഞ്ഞ​ങ്ങാ​ട് സം​സ്ഥാ​ന​പാ​ത​യി​ലെ ബേ​ക്ക​ൽ റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ൽ എ​ക്സ്പാ​ൻ​ഷ​ൻ ജോ​യി​ന്റു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ അ​ടു​ത്ത​മാ​സം ഒ​ന്നു​മു​ത​ൽ ഒ​ക്ടോ​ബ​ർ 11 വ​രെ (40 ദി​വ​സം) ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ബ്രി​ഡ്ജ​സ് സെ​ക്ഷ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ താ​ഴെ പ​റ​യു​ന്ന ബ​ദ​ൽ റൂ​ട്ടു​ക​ൾ​വ​ഴി തി​രി​ച്ചു​വി​ടും.

ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ (കാ​സ​ർ​കോ​ട് ഭാ​ഗ​ത്തു​നി​ന്ന്): ബേ​ക്ക​ൽ-​പ​ന​യാ​ൽ റോ​ഡ് വ​ഴി ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാം. അ​ല്ലെ​ങ്കി​ൽ മൗ​വ​ൽ ജ​ങ്​​ഷ​നി​ൽ​നി​ന്ന് പ​ള്ളി​ക്ക​ര-​മൗ​വ്വ​ൽ റോ​ഡി​ൽ പ്ര​വേ​ശി​ച്ച്, പ​ള്ളി​ക്ക​ര-​പെ​രി​യ റോ​ഡ് വ​ഴി കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക് പോ​കാം.

ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ (കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തു​നി​ന്ന്): പ​ള്ളി​ക്ക​ര-​പെ​രി​യ റോ​ഡി​ൽ നി​ന്ന് പ​ള്ളി​ക്ക​ര-​മൗ​വ​ൽ റോ​ഡി​ൽ പ്ര​വേ​ശി​ച്ച് ബേ​ക്ക​ൽ-​പ​ന​യാ​ൽ റോ​ഡ് വ​ഴി യാ​ത്ര തു​ട​രാം.

വ​ലി​യ/​ഭാ​ര​വാ​ഹ​ന​ങ്ങ​ൾ: കാ​സ​ർ​കോ​ട്​ ഭാ​ഗ​ത്തേ​ക്കു​പോ​കു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്തി​ൽ നി​ന്ന് ദേ​ശീ​യ​പാ​ത (NH 66) വ​ഴി പോ​ക​ണം. കാ​സ​ർ​കോ​ടു​നി​ന്ന് നീ​ലേ​ശ്വ​രം ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ദേ​ശീ​യ​പാ​ത​വ​ഴി ത​ന്നെ സ​ർ​വീ​സ് ന​ട​ത്തേ​ണ്ട​താ​ണ്.

യാ​ത്ര​ക്കാ​ർ നി​ർ​ദ്ദി​ഷ്ട ബ​ദ​ൽ റൂ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Traffic restrictions from one onwards on Bekal railway overbridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.