രേഖകളില്ലാതെ ചികിത്സ നടത്തിയ യുവാവിനെ റിമാൻഡ്​ ചെയ്തു

കാസർകോട്: മതിയായ രേഖകളില്ലാതെ ചികിത്സ നടത്തിയതിനെ തുടർന്ന്​ ടൗൺ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത​ യുവാവിനെ റിമാൻഡ്​​ ചെയ്​തു.

കുണിയയിലെ അബ്​ദുൽ സത്താറിനെയാണ് (28) കാസർകോട് ഡിവൈ.എസ്.പിയുടെ നിർദേശത്തെ തുടർന്ന് അറസ്​റ്റ്​ ചെയ്തത്. സി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ്​ ചെയ്തു. പൊവ്വലിലെ ജാഫറി‍െൻറ പരാതിയിലാണ് കേസെടുത്തത്. കർണാടകയിലെ പെരിയപട്ടണത്തിനടുത്ത് ഇയാൾ ക്ലിനിക്ക് തുറന്ന് ചികിത്സ നടത്തുകയും പിന്നീട് അവിടെ നിന്ന് മുങ്ങുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

ജില്ലയുടെ വിവിധ ഭാഗങ്ങളിലും ക്ലിനിക്കുകൾ നടത്തിയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കാസർകോട്ടെ രണ്ട് സ്വകാര്യ ആശുപത്രികളിലും ഇയാൾ ചികിത്സ നടത്തിയതായി ഡിവൈ.എസ്.പി പറഞ്ഞു. അർമേനിയയിൽനിന്ന്​ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയെന്നാണ് ഇയാൾ പൊലീസിൽ നൽകിയ മൊഴി. ഇയാളുടെ കൈവശമുള്ള മെഡിക്കൽ ബിരുദത്തിന്​ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാരമില്ല.   

Tags:    
News Summary - The young man, who was treated without documents, was remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.