വില്ലാരംപതി പുരുഷ സ്വയംസഹായസംഘം ജൈവപച്ചക്കറികൃഷിക്ക് വിത്തിറക്കുന്നു
കാഞ്ഞങ്ങാട്: പെരിയ വില്ലാരംപതി പുരുഷസ്വയംസഹായസംഘത്തിന്‍റെ ഇക്കൊല്ലത്തെ ജൈവ പച്ചക്കറികൃഷിക്കും ചെണ്ടുമല്ലി പൂക്കൃഷിക്കും വേണ്ടിയുള്ള വിത്തിടല്‍ ചടങ്ങ് പുല്ലൂർ പെരിയ മൂന്നാം വാര്‍ഡ് മെംബർ കാര്‍ത്ത്യായനി ഉദ്ഘാടനം ചെയ്തു. വില്ലാരംപതി ദേവസ്ഥാനത്തിന് സമീപമുള്ള രണ്ടേക്കറോളം ഭൂമിയാണ് ഇതിന് വേണ്ടി ഉഴുത് ചാലൊരുക്കി തയാറാക്കിയത്. കഴിഞ്ഞവര്‍ഷത്തെ ചെണ്ടുമല്ലി കൃഷിയും പച്ചക്കറി വിളവെടുപ്പും വിജയമായിരുന്നു.
കൃഷിയിടത്തിന്‍റെ ഒരു ഭാഗം മൊത്തം ചെണ്ടുമല്ലി പൂക്കള്‍ക്ക് വേണ്ടിയായിരിക്കുമെന്നും അടുത്തഭാഗത്ത് വ്യത്യസ്തങ്ങളായ നിരവധി പച്ചക്കറിവിത്തുകളാണ് ഇത്തവണയും കൃഷി ചെയ്യുന്നതെന്നും മുന്‍വര്‍ഷത്തെപോലെ വിളവ് പ്രതീക്ഷിക്കുന്നെന്നും സംഘം സെക്രട്ടറി സെഞ്ച്വറി കുഞ്ഞിരാമന്‍ അറിയിച്ചു. സംഘം പ്രസിഡന്‍റ് ടി.സി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രണ്ടാം വാര്‍ഡ് മെംബര്‍ ഗംഗാധരന്‍, ട്രഷറര്‍ പീതാംബരന്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.