അച്ചാംതുരുത്തിയിൽ തുരുമ്പെടുത്ത് നശിക്കുന്ന സോളാർ പാനൽ

പാലത്തിലെ സോളാർ പാനലുകൾ തുരുമ്പെടുത്ത് നശിക്കുന്നു

ചെറുവത്തൂർ: അച്ചാംതുരുത്തി റോഡ് പാലത്തിലെ സോളാർ പാനലുകൾ തുരുമ്പെടുത്ത് നശിക്കുന്നു. അച്ചാംതുരുത്തി-കോട്ടപ്പുറം റോഡ് പാലത്തിലെ നീലേശ്വരം നഗരസഭയുടെയും ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ടൂറിസത്തിന്റെ ഭാഗമായി നിരവധിയാളുകൾ പ്രകൃതിയും കായലും ഹൗസ് ബോട്ടുകളും സന്ദർശിക്കാൻ എത്തുന്ന റോഡ് പാലത്തിലെ സോളാർ പാനൽ ലൈറ്റുകളുടെ സോളാർ പാനലുകളാണ് നശിക്കുന്നത്.

ഭൂരിഭാഗവും തുരുമ്പെടുത്ത് തലകീഴായിക്കിടക്കുകയാണ്. നിരവധിയാളുകൾ വൈകുന്നേരങ്ങളിൽ ഇളം കാറ്റുകൊണ്ടിരിക്കുന്നിടമാണിവിടം. ഏതു സമയത്തും നിലം പൊത്താറാവുന്ന സോളാർ പാനലുകൾ എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കാത്തപക്ഷം അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് നാട്ടുകാർ പറയുന്നു. ഏകദേശം 24 സോളാർ ലൈറ്റുകളാണ് അപകടനിലയിൽ കിടക്കുന്നത്. ഇക്കാര്യത്തിൽ അധികൃതരുടെ ശ്രദ്ധ പതിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Tags:    
News Summary - The solar panels on the bridge are rusting and deteriorating

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.