പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range തീപിടിച്ച് വീട് പൂർണമായും കത്തി നശിച്ചു
കാസർകോട്: അണങ്കൂർ ടിപ്പുനഗറിൽ വീടിന് തീപിടിച്ച് പൂർണമായും കത്തി നശിച്ചു. അബ്ദുൽ ഖാദറിന്റ വീട്ടിലാണ്തീപിടുത്തം ഉണ്ടായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പുക ഉയരുന്നത് പരിസരവാസികളാണ് വീട്ടുകാരെ അറിയിച്ചത്. സംഭവസമയത്ത് വീടിനകത്ത് കുട്ടികൾ ഉൾപ്പെടെ എട്ടോളം പേർ ഉണ്ടായിരുന്നു.കാസർകോട് നിന്നുള്ള ഫയർഫോഴ്സ് യൂനിറ്റും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. ആളപായമില്ല. ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.