Posted On
date_range Updated On
date_range കാസർകോട് ജില്ലയില്‍ എട്ട് ആരോഗ്യ കേന്ദ്രങ്ങള്‍ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കാസർകോട്: ജില്ലയില്‍ എട്ട് ആരോഗ്യകേന്ദ്രങ്ങള്‍ തിങ്കളാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈനിലാണ് ഉദ്ഘാടനം.
ആരോഗ്യമന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിക്കും. ബായാര്‍, പള്ളിക്കര, ബെള്ളൂര്‍, മാവിലാ കടപ്പുറം, മധൂര്‍, അഡൂര്‍, ആരിക്കാടി, പെര്‍ള എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. നവകേരളം കര്‍മപദ്ധതി രണ്ടാംഘട്ടത്തില്‍ ആര്‍ദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ നവീകരിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.