നൗഫൽ
Posted On
date_range Updated On
date_range വാറന്റ് പ്രതി പിടിയിൽ
കാസര്‍കോട്: കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വിവിധ കേസുകളില്‍ വാറന്റുള്ള യുവാവ് പിടിയില്‍. ഉളിയത്തടുക്ക നാഷനല്‍ നഗറിലെ നൗഫലാണ് (38) കാസര്‍കോട് എസ്.ഐ വിഷ്ണു പ്രസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
മനഃപൂർവം ലഹളയുണ്ടാക്കാന്‍ ശ്രമിക്കൽ, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തൽ, റോഡ് തടസ്സപ്പെടുത്തൽ തുടങ്ങിയ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. വാറന്റുണ്ടായിട്ടും മുങ്ങി നടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.