കാഞ്ഞങ്ങാട്: നഗരത്തിൽ മൂന്നു കടകൾ കുത്തിത്തുറന്ന് കവർച്ച. പണവും ആഭരണങ്ങളും സാധനങ്ങളുമാണ് മോഷ്ടിച്ചത്. പഴയ മെട്രോ പാലസ് ഹോട്ടലിനു സമീപം മത്സ്യമാർക്കറ്റ് റോഡിൽ രാത്രിയാണ് കവർച്ച നടന്നത്. ശ്രീലക്ഷ്മി ഗോൾഡ് കവറിങ്, സമീപത്തെ ഇലക്ട്രോണിക്സ്, ബേക്കറി കടകളിലാണ് സംഭവം നടന്നത്.
ഗോൾഡ് കവറിങ്ങിൽനിന്ന് സ്വർണം പൂശിയ ആഭരണങ്ങൾ, ഇലക്ട്രിക് കടയിൽനിന്ന് മൂന്ന് മിക്സികൾ, ബേക്കറി കടയിൽനിന്ന് 3000 രൂപ എന്നിവയും കവർന്നു. ശനിയാഴ്ച രാവിലെയാണ് മോഷണവിവരം അറിയുന്നത്. ഹോസ്ദുർഗ് എസ്.ഐ ടി. അഖിൽ, പ്രബേഷനൽ എസ്.ഐ എന്നിവർ സ്ഥലത്തെത്തി. പൂട്ട് മുറിച്ചായിരുന്നു കവർച്ച.
സ്ഥാപനങ്ങൾ വ്യാപാരി പ്രസിഡന്റ് സി.കെ. ആസിഫിന്റെ നേതൃത്വത്തിൽ ഫൈസൽ സൂപ്പർ, സി.കെ. ഹാരിസ്, ഇ.പി. ഷിനോയ് എന്നിവർ സന്ദർശിച്ചു. മോഷണം നടന്ന പ്രദേശം രാത്രി സാമൂഹിക വിരുദ്ധർ താവളമാക്കുന്നതായും വ്യാപാരികൾ പറഞ്ഞു. മഴക്കാലമാരംഭിച്ചതോടെ കള്ളന്മാർ തലപൊക്കിയിട്ടുണ്ട്. കവർച്ച നടന്ന പ്രദേശവും റെയിൽവേ സ്റ്റേഷൻ, മത്സ്യ മാർക്കറ്റ് പ്രദേശം എന്നിവ സന്ധ്യ കഴിഞ്ഞാൽ ഇരുട്ടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.