രാജൻ കാരിമൂല

ഫോട്ടോഗ്രാഫർ രാജൻ കാരിമൂലക്ക് സീനിയർ ഫെലോഷിപ്

കാസർകോട്: കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള സെന്റർ ഫോർ കൾചറൽ റിസോഴ്‌സ് ആൻഡ് ട്രെയ്നിങ്ങിന്റെ സീനിയർ ഫെലോഷിപ് ഫോട്ടോഗ്രാഫർ രാജൻ കാരിമൂലക്ക്.

കേരളത്തിലെ ആദിവാസി-ഗോത്രകലാരൂപങ്ങളുടെ ഫോട്ടോ ഡോക്യുമെന്റേഷനാണ് രണ്ടു വർഷത്തെ ഫെലോഷിപ്. കേരള കലാമണ്ഡലം ഡോക്യുമെന്ററി അവാർഡ്, കൊട്ടാരക്കര ശ്രീധരൻ നായർ ഡോക്യുമെന്ററി അവാർഡ്, കേരള കലാകേന്ദ്രം അവാർഡ്, ഫോട്ടോഗ്രഫിയിൽ ദേശീയ- സംസ്ഥാന പുരസ്‌കാരങ്ങൾ എന്നിവ നേടിയിട്ടുണ്ട്‌. നീലേശ്വരം ചായ്യോത്ത് കാരിമൂല നാരായണന്റെയും ഭാരതിയുടെയും മകനാണ്. മക്കൾ: നിരഞ്ജന, നിവേദിത.

Tags:    
News Summary - Senior Fellowship for Rajan Karimoola

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.