കാസർകോട്: കുമ്പള ആരിക്കാടി കാർളയിലെ അബ്ദുൽ കരീമിെൻറ മകൻ സമീറിനെ (25) കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി കുമ്പള ഉജാർ ഉളുവാറിലെ അബ്ദുൽ ലത്തീഫിന് (ഓണന്ത ലത്തീഫ്- 44) ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും.പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കൂടി തടവ് അനുഭവിക്കണമെന്നും ജില്ല സെഷൻസ് കോടതി (മൂന്ന്) ഉത്തരവിട്ടു.
2008 നവംബർ ഒമ്പതിന് രാത്രിയാണ് സമീറിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം. ബംബ്രാണ ജങ്ഷനിൽ വാക്കുതർക്കത്തിലേർപ്പെട്ടിരിക്കെ കാറിലെത്തിയ ലത്തീഫും സംഘവും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.