സ​ഫ മോ​ൾ

സഫ മോൾക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രമൊഴി

മൊഗ്രാൽ: കഴിഞ്ഞ തിങ്കളാഴ്ച ഷാർജ അൽനബ്ബയിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് വീണുമരിച്ച മൊഗ്രാൽ കാടിയംകുളം ‘സഫ’ മൻസിലിലെ മുബാറക് അലി- മുർഷിദ ദമ്പതികളുടെ ഏക മകൾ സഫയുടെ (7) മൃതദേഹം ഇന്നലെ രാവിലെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൊഗ്രാൽ ചളിയങ്കോട് ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കി.

ഷാർജയിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു സഫ. മാതാവ് മുർഷിത ഷാർജയിലെ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ രാവിലെ ജോലിക്ക് പോയതായിരുന്നു. കളിക്കുന്നതിനിടെ ജനാലയിലൂടെ താഴേക്കുവീണ് ഗുരുതരമായി പരിക്കേറ്റ സഫ അൽ ഖാസിമി ആശുപത്രിയിൽ വെച്ചായിരുന്നു മരിച്ചത്. ഈ സമയത്ത് പിതാവ് മുബാറക്ക് ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ദുബൈ ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി മുബാറക്ക് ജോലി ചെയ്തു വരികയായിരുന്നു. വേനലവധിക്ക് നാട്ടിൽ വന്നിരുന്ന കുടുംബം കഴിഞ്ഞ ബുധനാഴ്ചയാണ് തിരികെ ഗൾഫിലേക്ക് തിരിച്ചത്. ഇവരുടെ ഏക മകളുടെ മരണം ഇശൽ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. സഫ മോളുടെ നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, ദീനാർ യുവജന സംഘം അനുശോചിച്ചു.

Tags:    
News Summary - Safa Molk’s Tearful Farewell Speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.