യുവതിയെ പീഡിപ്പിച്ചു; ശ്വാസംമുട്ട് മാറ്റാനെത്തിയ സിദ്ധനെതിരെ കേസ്

കാഞ്ഞങ്ങാട്: ശ്വാസം മുട്ട് മാറ്റാനെത്തിയ സിദ്ധൻ ഭർതൃമതിയായ യുവതിയെ ലോഡ്ജിൽ എത്തിച്ച് ബലാൽസംഗം ചെയ്തു. യുവതിയുടെ പരാതിയിൽ സിദ്ധനെതിരെ പൊലീസ് കേസെടുത്തു. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയുടെ പരാതിയിലാണ് കേസ്. ചെറുവത്തൂർ ഭാഗത്തെ ഷരീഫിനെതിരെയാണ് കേസ്. വിട്ടു മാറാത്ത ശ്വാസം മുട്ടിന്റെ അസുഖം മാറ്റാനാണ് സിദ്ധനെ ചികിൽസക്കായി വീട്ടിലേക്ക് വരുത്തിയത്.

ചികിത്സ പൂർത്തിയായതിനു ശേഷം യുവതിയുമായി സിദ്ധൻ ചാറ്റിങ്ങിൽ ഏർപ്പെടുകയും കാഞ്ഞങ്ങാട്ടെ ഒരു ലോഡ്ജിൽകൊണ്ട് പോയി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. മന്ത്രവാദം നടത്തി ശ്വാസംമുട്ട് വീണ്ടും വരുത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായാണ് പരാതി.

യുവതിയിൽ നിന്നും സിദ്ധൻ ഒരു ലക്ഷം രൂപയും പത്ത് പവൻ സ്വർണാഭരണങ്ങളും തട്ടിയെടുത്തതായും പരാതിയുണ്ട്. ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പീഡനം നടന്നത് കാഞ്ഞങ്ങാട്ടായതിനാൽ ഹോസ്ദുർഗ് പൊലീസിന് കൈമാറി.

Tags:    
News Summary - Man who posed as healer arrested for sexually assaulting married woman in Kanhangad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.