പ്ര​ദീ​പ്കു​മാ​ർ ദു​ര​ന്ത​മു​ണ്ടാ​യ പ്ര​ദേ​ശ​ത്തി​ന​ടു​ത്ത്

കാ​ഞ്ഞ​ങ്ങാ​ട്: നേ​പ്പാ​ളി​ലു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ​നി​ന്ന് കാ​ഞ്ഞ​ങ്ങാ​ട്ടെ റി​ട്ട. എ​സ്.​ഐ ഉ​ൾ​പ്പെ​ടെ കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ നി​ര​വ​ധി​പേ​ർ ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ടു. റി​ട്ട. എ​സ്.​ഐ പ്ര​ദീ​പ് കു​മാ​ർ, പെ​രി​യ പോ​ളി​ടെ​ക്നി​ക്കി​ലെ അ​ധ്യാ​പ​ക​ൻ രാ​ജ​ൻ, ചെ​റു​വ​ത്തൂ​ർ വ​ലി​യ​പൊ​യി​ലെ അ​ധ്യാ​പ​ക​നും ക​വി​യു​മാ​യ അ​നി​ൽ ഉ​ൾ​പ്പെ​ടെ​യാ​ണ് പ്ര​ള​യ​സ്ഥ​ല​ത്തി​ന്റെ വി​ളി​പ്പാ​ട​ക​ലെ ഉ​ണ്ടാ​യ​ത്. ക​ണ്ണൂ​രി​ലെ അ​ധ്യാ​പി​ക​യും ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നും ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു. കോ​ട്ട​യം, എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ 36 പേ​രാ​ണ് യാ​ത്രാ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

23ന് ​എ​റ​ണാ​കു​ള​ത്തു​നി​ന്ന് ട്രാ​വ​ൽ ഏ​ജ​ൻ​സി വ​ഴി വി​നോ​ദ​യാ​ത്ര പോ​യ​താ​യി​രു​ന്നു. രാ​വി​ലെ ട്രാ​വ​ല​റി​ൽ കാ​ഡ്മ​ണ്ഡു​വി​ൽ​നി​ന്ന് പോ​കു​ന്ന വ​ഴി​യി​ലാ​യി​രു​ന്നു പ്ര​ള​യ​മു​ണ്ടാ​യ​തെ​ന്ന് പ്ര​ദീ​പ്കു​മാ​ർ പ​റ​ഞ്ഞു. കു​റ​ച്ചു​കൂ​ടി മു​ന്നോ​ട്ട് നീ​ങ്ങി​യി​രു​ന്നു​വെ​ങ്കി​ൽ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ര​ണ്ട് ബ്രി​ഡ്ജു​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി പോ​കു​മാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണ്. ഇ​വ​ർ​ക്കൊ​പ്പം ചെ​റി​യ കു​ട്ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​ർ മ​ണി​ക്കൂ​റു​ക​ൾ യാ​ത്ര ചെ​യ്ത് മ​റ്റൊ​രു വ​ഴി​യി​ൽ കൂ​ടി ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു. കി​ലോ​മീ​റ്റ​റു​ക​ളോ​ളം കാ​ട്ടി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ണ് സു​ര​ക്ഷി​ത​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. യാ​ത്ര​ക്ക് പൊ​ലീ​സ് സ​ഹാ​യം ല​ഭി​ച്ചു. എ​ത്ര​യോ വീ​ടു​ക​ളും വാ​ഹ​ന​ങ്ങ​ളും ഒ​ഴു​കി​​പ്പോ​കു​ന്ന​ത് ഇ​വ​ർ നേ​രി​ൽ ക​ണ്ടി​രു​ന്നു . ഭീ​ക​ര കാ​ഴ്ച​യാ​യി​രു​ന്നു അ​ത്.

Tags:    
News Summary - Nepal floods Kasaragod residents barely escaped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.