കള്ളാർ പഞ്ചായത്തിൽ ചുള്ളിക്കര സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ്
Posted On
date_range Updated On
date_range കള്ളാർ പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
കാഞ്ഞങ്ങാട്: മുൻകരുതൽ നടപടിയുടെ ഭാഗമായി കള്ളാർ പഞ്ചായത്തിലെ 11, 12 വാർഡുകളിൽപെട്ട കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. കുട്ടിക്കാനം, ഓട്ടക്കണ്ട ഉന്നതികളിലെ 24 പേരെയാണ് ചുള്ളിക്കര എൽ.പി സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റിയത്.പഞ്ചായത്ത്, റവന്യൂ, പൊലീസ് വകുപ്പുകളുടെ സംയുക്ത നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കിയത്. പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത, എം.എം. സൈമൺ, രേഖ, ശ്രീവിദ്യ റോയ്, നസീമ അബ്ദുല്ല, കെ.വി. രാമു, ജ്യോതി, ഉണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.