കാസർകോട്: 14 വയസ്സുള്ള അതിജീവിതയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 28 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.പിഴയടച്ചില്ലെങ്കിൽ വർഷം അധിക കഠിനതടവ് അനുഭവിക്കണം. കോഴിക്കോട് കൂരാച്ചുണ്ടിലെ വട്ടച്ചിറ സ്വദേശിയും നിലവിൽ കുറ്റിക്കോൽ വില്ലേജിൽ പാത്തിക്കൽ ക്വാർട്ടേഴ്സിൽ താമസക്കാരനുമായ ചിറക്കൽ ഹൗസിൽ സി.എം. മുനീർ (46)നെയാണ് കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി കെ. സന്തോഷ് കുമാർ ശിക്ഷിച്ചത്. 2022 ജൂലൈ 10നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അതിജീവിതയെ ബക്രീദ് ആഘോഷത്തിന് തന്റെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് പ്രതി രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി ആൾതാമസമില്ലാത്ത വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.