പുതിയ വളപ്പ് റോഡിനെ ഇല്ലാതാക്കുന്ന ഓവുചാൽനിർമാണം
ചട്ടഞ്ചാൽ: ദേശീയപാത ഓവുചാൽ നിർമാണത്തിലെ പിഴവുകാരണം ഒരുറോഡ് ഇല്ലാതാകുന്നുവെന്ന് നാട്ടുകാർ. തെക്കിലിലെ കോവിഡ് ആശുപത്രിക്ക് സമീപം നിരവധി പൊതുജനങ്ങൾ ഉപയോഗിക്കുന്നതും ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ളതുമായ പുതിയ വളപ്പ് റോഡാണ് ഉപയോഗശ്യൂന്യമാകുന്നത്. കഴിഞ്ഞ വർഷം തീരദേശ സംരക്ഷണ ഫണ്ട് ഉപയോഗിച്ച് പുനരുദ്ധാരണം നടത്തിയ റോഡാണിത്.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ആവശ്യപ്രകാരം 50 ലക്ഷം രൂപ വിലവരുന്ന ഭൂമി സൗജന്യമായും ദേശീയപാതക്ക് ആവശ്യമുള്ള സ്ഥലം നിയമ വ്യവസ്ഥിതിക്ക് വിധേയമായും വിട്ടുനൽകിയ പ്രമുഖ പൊതുമരാമത്ത് കരാറുകാരനായ അബ്ബാസ് തെക്കിലിന്റെ വീട് ഉൾപ്പെടെയുള്ള നൂറോളം കുടുംബങ്ങൾ ഗതാഗതത്തിന് ഉപയോഗിക്കുന്ന റോഡാണ് ഉപയോഗശ്യൂന്യമാകുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഉദുമ എം.എൽ.എ കെ. നീലകണ്ഠൻ സ്ഥലം സന്ദർശിക്കുകയും എൻ.എച്ച് അധികൃതരെ വിളിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.