ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ നീ​ലേ​ശ്വ​ര​ത്തെ അ​ഞ്ച് കു​ട്ടി​ക​ൾ​ക്ക് ഷി​ഗെല്ല

നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലെ ചാ​ത്ത​മ​ത്ത് പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ ജൂ​ലൈ 14ന് ​ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​ക്ക​യ​ച്ച സാ​മ്പി​ളു​ക​ൾ ഷി​ഗെ​ല്ല പോ​സി​റ്റി​വ്. ക​ണ്ണൂ​രി​ലെ റീ​ജ​ന​ൽ പ​ബ്ലി​ക് ഹെ​ൽ​ത്ത് ലാ​ബി​ലേ​ക്ക് പ​രി​ശോ​ധ​ന​ക്ക​യ​ച്ച സാ​മ്പി​ളു​ക​ളി​ൽ അ​ഞ്ചെ​ണ്ണ​മാ​ണ് ഷി​ഗെ​ല്ല പോ​സി​റ്റി​വാ​യ​ത്. ഇ​തി​ൽ നാ​ലു​പേ​ർ കു​ട്ടി​ക​ളാ​ണ്. വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്ത​ര സ​ന്ദ​ർ​ശ​നം ന​ട​ത്തി. റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീം ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ബു​ധ​നാ​ഴ്ച നീ​ലേ​ശ്വ​ര​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ജൂ​ലൈ 14ന് ​രാ​ത്രി ചാ​ത്ത​മ​ത്ത് പ്ര​ദേ​ശ​ത്തെ ഒ​രു സ്വ​കാ​ര്യ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ​ക്ക് വ​യ​റി​ള​ക്കം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യ​ട​ക്ക​മു​ള്ള വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​തേ​ടി​യി​രു​ന്നു. 74 പേ​ർ ക്കാ​ണ് വ​യ​റി​ള​ക്ക​വും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളു​മു​ണ്ടാ​യ​ത്.

ഇ​തി​ൽ​നി​ന്ന് പ​രി​ശോ​ധ​ന​ക്ക​യ​ച്ച സാ​മ്പി​ളു​ക​ളി​ൽ അ​ഞ്ച​ണ്ണ​മാ​ണ് ഷി​ഗെ​ല്ല പോ​സി​സ്റ്റീ​വാ​ണെ​ന്ന് റി​സ​ൽ​ട്ട് വ​ന്ന​ത്. ഇ​വ​ർ​ക്ക് നി​ല​വി​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ല. ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ച​തി​ൽ നാ​ലു​പേ​ർ കു​ട്ടി​ക​ളാ​ണ്. ക​ണ്ണൂ​രി​ലെ റീ​ജ​ന​ൽ പ​ബ്ലി​ക് ഹെ​ൽ​ത്ത് ലാ​ബി​ലെ പ​രി​ശോ​ധ​ന​യി​ലാ​ണ് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ച​ത്. സ്ഥി​രീ​ക​ര​ണ​ത്തേ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീം ​യോ​ഗം ചേ​ർ​ന്ന് ആ​ക്ഷ​ൻ പ്ലാ​ൻ ത​യാ​റാ​ക്കി പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തു. നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യു​ടെ 12, 13, 14, 15 വാ​ർ​ഡു​ക​ളി​ലെ മു​ഴു​വ​ൻ കി​ണ​റു​ക​ളും സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തും. ഉ​ച്ച​ക്ക് മൂ​ന്നി​ന്​ ചാ​ത്ത​മ​ത്ത് എ.​യു.​പി സ്കൂ​ളി​ൽ ര​ക്ഷി​താ​ക്ക​ളു​ടെ പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് ചാ​ത്ത​മ​ത്ത് പ്ര​ദേ​ശ​ത്ത് വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​യും ക്ല​ബു​ക​ളെ​യും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. പ്ര​ദേ​ശ​ത്തു​ള്ള മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ജെ.​എ​ച്ചു​മാ​ർ, ജെ.​പി.​എ​ച്ച്.​എ​ൻ​മാ​ർ, എം.​എ​ൽ.​എ​സ്.​പി​മാ​ർ, ആ​ശ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വ​യ​ല​ൻ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തും. അ​ന്ന് രോ​ഗ​ബാ​ധ​യു​ണ്ടാ​യ മു​ഴു​വ​ൻ ആ​ളു​ക​ളു​ടെ​യും വീ​ടു​ക​ളി​ൽ, മ​റ്റാ​ർ​ക്കെ​ങ്കി​ലും അ​സു​ഖം വ​രു​ന്നു​ണ്ടോ എ​ന്ന് വ​രു​ന്ന ര​ണ്ടാ​ഴ്ച കാ​ല​ത്തേ​ക്ക് എ​ല്ലാ ദി​വ​സ​വും മോ​ണി​റ്റ​റി​ങ്​ ന​ട​ത്തും.

ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ.​കെ.​ടി. രേ​ഖ നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു. കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട 74 പേ​ർ​ക്കും രോ​ഗം പൂ​ർ​ണ​മാ​യും സു​ഖ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട ഒ​രു ആ​വ​ശ്യ​വു​മി​ല്ല. സെ​ക്ക​ൻ​ഡ​റി കേ​സു​ക​ൾ വ​രാ​തി​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഈ ​മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ എ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​ജാ​നൂ​രി​ൽ ഒ​രാ​ൾ​ക്ക് ഷിഗെല്ല സ്ഥി​രീ​ക​രി​ച്ചു

കാ​ഞ്ഞ​ങ്ങാ​ട്: അ​ജാ​നൂ​രി​ൽ ഒ​രാ​ൾ​ക്ക് ഷി​ഗ​ല്ലെ സ്ഥി​രീ​ക​രി​ച്ചു. അ​ജാ​നൂ​രി​ൽ ര​ണ്ടു​പേ​രു​ടെ സാ​മ്പി​ൾ പ​രി​ശോ​ധി​ച്ച​തി​ൽ ഒ​രാ​ൾ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ടാ​മ​ത്തെ ആ​ൾ​ക്ക് രോ​ഗ​മി​ല്ല. ഒ​രാ​ഴ്ച മു​മ്പാ​ണ് ല​ക്ഷ​ണം ക​ണ്ട് സാ​മ്പി​ൾ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്ക​യ​ച്ച​ത്. ആ​രോ​ഗ്യ നി​ല വീ​ണ്ടെ​ടു​ത്ത് വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​ണെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Five children diagnosed with Shigella

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.