പ്രൊഫ്സമ്മിറ്റിന് തുടക്കം കുറിച്ച് സ്വാഗതസംഘം ചെയർമാൻ പള്ളങ്കോട് അബ്ദുൽ ഖാദർ മദനി പതാക ഉയർത്തുന്നു
കാസർകോട്: എസ്.എസ്.എഫ് കേരള സംഘടിപ്പിക്കുന്ന പ്രൊഫ്സമ്മിറ്റ് 13ാം പതിപ്പിന് കാസർകോട് മുഹിമ്മാതിൽ തുടക്കമായി. മൂന്നുദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തെ വിവിധ സർവകലാശാലകളിൽ നിന്നായി നാലായിരത്തോളം പ്രഫഷനൽ വിദ്യാർഥികൾ സംബന്ധിക്കും. ‘ഡയഗ്നോസ് വാല്യൂസ് ഡിസൈൻ എത്തിക്സ്’ എന്ന ആശയത്തെ കേന്ദ്രീകരിച്ച് നടക്കുന്ന വിവിധ സെഷനുകൾക്ക് അക്കാദമീഷ്യൻമാർ, പ്രഫഷനലുകൾ, ചിന്തകന്മാർ, വിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകും.
പ്രഫഷനൽ വിദ്യാർഥികളുടെ കരിയർ സാധ്യതകളെ ആസ്പദമാക്കി വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ കരിയർ ക്ലിനിക്, ഐ.പി.ബി ഒരുക്കുന്ന ബുക്ഫെയർ തുടങ്ങിയവയും നഗരിയിൽ ഒരുക്കിയിട്ടുണ്ട്. സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, പ്രമുഖ അക്കാദമീഷ്യനും ആക്ടിവിസ്റ്റുമായ രാം പുനിയാനി തുടങ്ങിയവർ പ്രൊഫ്സമ്മിറ്റിന്റെ ഭാഗമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.