പൂച്ചക്കാട് വൻകവർച്ച; 45 പവൻ ആഭരണങ്ങളും അരലക്ഷം രൂപയും കവർന്നു

കാഞ്ഞങ്ങാട്: പള്ളിക്കര പൂച്ചക്കാട് വൻ കവർച്ച. അരക്കോടി രൂപ വിലവരുന്ന 45 പവനും അരലക്ഷം രൂപയും കവർന്നു. അരയാൽതറയിലെ പ്രവാസി മജീദിന്റെ ഇരുനില വീട്ടിലാണ് കവർച്ച. ഭാര്യ അലീമയും മക്കളും തൊട്ടടുത്ത തറവാട് വീട്ടിൽ പോയ സമയത്താണ് കവർച്ച. അലീമയുടെ ഉമ്മ ഹജ്ജിന് പോകുന്നതുമായി ബന്ധപ്പെട്ട് തറവാടുവീട്ടിൽ പോയതായിരുന്നു. ബേക്കൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ശനിയാഴ്ച വൈകീട്ട് 6.30നും ഞായറാഴ്ച ഉച്ച 12നുമിടയിലാണ് കവർച്ച. അലീമ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത്. മുൻവശം വാതിൽ കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയിൽനിന്നാണ് കവർച്ച നടത്തിയത്. വീട്ടുടമ മജീദ് ഗൾഫിലാണ്. ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

കവർച്ചക്ക് ഉപയോഗിച്ച പിക്ആക്​സ് കണ്ടെടുത്തു

കാ​ഞ്ഞ​ങ്ങാ​ട്: പൂ​ച്ച​ക്കാ​ട് അ​ര​യാ​ൽ​ത​റ​യി​ലെ പ്ര​വാ​സി മ​ജീ​ദി​ന്റെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ആ​യു​ധം ക​ണ്ടെ​ടു​ത്തു. അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ലെ പി​ക്ആ​ക്​​സും പു​ല്ല് ചെ​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ​ണി ആ​യു​ധ​വു​മു​പ​യോ​ഗി​ച്ചാ​ണ് വീ​ടി​ന്റെ വാ​തി​ൽ ക​വ​ർ​ച്ച​സം​ഘം ത​ക​ർ​ത്ത​ത്. അ​യ​ൽ​വാ​സി​യു​ടെ വി​റ​കു​പു​ര​യി​ൽ​നി​ന്നാ​ണ് ഇ​തെ​ടു​ത്ത​ത്. ഈ ​ആ​യു​ധ​ങ്ങ​ൾ വീ​ടി​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ല​ർ​ച്ചെ ഒ​രു​മ​ണി​വ​രെ അ​യ​ൽ​വീ​ടു​ക​ളി​ൽ ആ​ള​ന​ക്ക​മു​ണ്ടാ​യി​രു​ന്നു.

പു​ല​ർ​ച്ചെ മൂ​ന്നി​ന്​ പു​റ​ത്തു​പോ​യ അ​യ​ൽ​വാ​സി റോ​ഡ​രി​കി​ൽ നി​ഴ​ൽ​പോ​ലെ ക​ണ്ടി​രു​ന്നു. തോ​ന്നി​യ​താ​വു​മെ​ന്ന് ക​രു​തി അ​ദ്ദേ​ഹം ശ്ര​ദ്ധി​ച്ചി​ല്ല. പു​ല​ർ​ച്ചെ​യാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​തെ​ന്ന് പൊ​ലീ​സ് ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. പൊ​ലീ​സ് നാ​യും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രു​മെ​ത്തി തെ​ളി​വെ​ടു​ത്തു. അ​ട​ച്ചി​ട്ടി​രു​ന്ന അ​യ​ൽ​വാ​സി ഷി​ഹാ​ബി​ന്റെ വീ​ട്ടി​ലും ക​വ​ർ​ച്ച​ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട്. വാ​തി​ൽ കു​ത്തി​ത്തു​റ​ക്കാ​നാ​ണ് ശ്ര​മ​മു​ണ്ടാ​യ​ത്. ബേ​ക്ക​ൽ ഡി​വൈ.​എ​സ്.​പി എം.​പി. ആ​സാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഊ​ർ​ജി​ത അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു.

ആറുലക്ഷം വിലയുള്ള ഡയമണ്ട് തിരിച്ചുകിട്ടി

കാഞ്ഞങ്ങാട്: അരക്കോടി രൂപയുടെ സ്വർണാഭരണങ്ങൾ കവർച്ച നടന്ന പൂച്ചക്കാട്ടെ പ്രവാസി മജീദിന്റെ വീട്ടിൽനിന്ന് ആറു ലക്ഷത്തിലേറെ രൂപ വിലവരുന്ന ഡയമണ്ട് പതിച്ച ആഭരണങ്ങൾ തിരിച്ചുകിട്ടി. മുക്കുപണ്ടമെന്ന് കരുതി കവർച്ചസംഘം ഉപേക്ഷിച്ചതോ കണ്ണിൽപെടാത്തതോ ആകാമെന്നാണ് പൊലീസ് കരുതുന്നത്.

45 പവൻ ആഭരണവും അരലക്ഷം രൂപയും കവർച്ചചെയ്ത കിടപ്പുമുറിയിലെ അലമാരയിൽതന്നെയായിരുന്നു ഡയമണ്ടും. അലമാരയിൽനിന്ന് കട്ടിലിൽ വാരിവലിച്ചിട്ട തുണികൾക്കൊപ്പമാണ് ഡയമണ്ട് ആഭരണങ്ങൾ കണ്ടെത്തിയത്. ഇതരസംസ്ഥാന തൊഴിലാളികളെ ഉൾപ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.

Tags:    
News Summary - Poochakadu robbery: 45 pieces of jewellery and Rs. 500,000 stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.