ഒ.​വി. വി​ജ​യ​ന്റെ 'ക​ട​ൽ​ത്തീ​ര​ത്തി'​ന് രം​ഗ​ഭാ​ഷ്യ​വു​മാ​യി അ​മ്മ​മാ​ർ

തൃ​ക്ക​രി​പ്പൂ​ർ: അ​മ്മ​മാ​ർ വെ​ള്ളാ​യി​യ​പ്പ​നാ​യും ക​ണ്ടു​ണ്ണി​യാ​യും ക​ൺ​മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ വി​ദ്യാ​ല​യ​മു​റ്റം 'ക​ട​ൽ​ത്തീ​ര​ത്തേ​ക്ക് ' യാ​ത്ര​യാ​യി. ഉ​ദി​നൂ​ർ സെ​ൻ​ട്ര​ലി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് വാ​യ​ന​ദി​നം അ​വി​സ്മ​ര​ണീ​യ​മാ​യ​ത്. ഉ​ദി​നൂ​ർ സെ​ൻ​ട്ര​ൽ എ.​യു.​പി സ്കൂ​ളി​ലെ ഓ​പ​ൺ ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​മ്മ​മാ​ർ ചേ​ർ​ന്ന് വി​ഖ്യാ​ത ചെ​റു​ക​ഥ​ക്ക് രം​ഗ​ഭാ​ഷ്യ​മൊ​രു​ക്കി​യ​ത്.

കു​ട്ടി​ക​ളെ വാ​യ​ന​യി​ലേ​ക്ക് ന​യി​ക്കാ​ൻ നൂ​ത​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ആ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​മ്മ​മാ​രു​ടെ ഈ ​ശ്ര​മം. അ​പ​ര​ന്റെ വേ​ദ​ന​ക​ൾ ത​ങ്ങ​ളു​ടേ​തു കൂ​ടി​യാ​ണ് എ​ന്ന മാ​ന​വി​ക​താ​ബോ​ധം പു​തു​ത​ല​മു​റ ഏ​റ്റെ​ടു​ക്കാ​ൻ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ഴി​തെ​ളി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഈ ​അ​മ്മ​മാ​ർ. അ​ഞ്ജു, മൃ​ദു​ല, അം​ബി​ക നാ​യ​ർ, രാ​ഗി, മ​നീ​ഷ, വി​ദ്യ, ഷം​ല, ര​മ്യ വി​നീ​ഷ്, ശ​ര​ണ്യ എ​ന്നി​വ​രാ​ണ് ദൃ​ശ്യാ​വി​ഷ്കാ​ര​ത്തി​ന് പി​ന്നി​ൽ. ക​വി ദി​വാ​ക​ര​ൻ വി​ഷ്ണു​മം​ഗ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. വേ​ദ​ന​യി​ൽ​നി​ന്നാ​ണ് ക​ല​യും സാ​ഹി​ത്യ​വും ഉ​രു​വം കൊ​ള്ളു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​പ​ര​ന്റെ വേ​ദ​ന അ​റി​യാ​ൻ വാ​യ​ന ശീ​ല​മാ​ക്ക​ണം. ഏ​ഴാം ത​രം വി​ദ്യാ​ർ​ഥി വേ​ദ​ജ​യ​ൻ 'കൊ​യ​ക്ക​ട്ട ' ക​വി​ത ആ​ല​പി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ ക​വി​ത സം​വാ​ദം ന​ട​ത്തി. വേ​ദ​ശ്രീ വി. ​രാ​ജ്, പി.​വി. ഷാ​ജി​കു​മാ​റി​ന്റെ 'ജാ​ന​കി ഉ​ണ്ടാ​ക്കി​യ ക​ഥ​ക​ൾ' വാ​യ​നാ​നു​ഭ​വം പ​ങ്കു​വെ​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ. ​രാ​ജേ​ഷ് കു​മാ​ർ, പി.​ടി.​എ പ്ര​സി​ഡ​ൻ്റ് എം. ​ശ്രീ​ജേ​ഷ്, കെ. ​കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Mothers also acted as a stage guide for O.V. Vijayan's 'Kadalthirath'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.