മൊബൈൽ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്ന ഷൈജു

പൊലീസ് കേസിൽ കുടുക്കുന്നുവെന്ന്; ടവറിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി

ഉ​ദു​മ: പൊ​ലീ​സ് ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് യു​വാ​വ് മൊ​ബൈ​ൽ ട​വ​റി​ൽ ക​യ​റി ക​ഴു​ത്തി​ൽ ക​യ​റി​ട്ട് ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി. പാ​ല​ക്കു​ന്ന് സ്വ​ദേ​ശി ഷൈ​ജു​വാ​ണ് മു​ഖ്യ​മ​ന്ത്രി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് വി​ഡി​യോ പു​റ​ത്തു​വി​ട്ട് ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. പാ​ല​ക്കു​ന്ന് ടൗ​ണി​ലെ ബാ​ങ്ക് കെ​ട്ടി​ട​ത്തി​നു​മു​ക​ളി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം. കാ​സ​ർ​കോ​ട്ടെ പൊ​ലീ​സ് ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ട് പ​രാ​തി പ​റ​യു​ന്ന വി​ഡി​യോ​യാ​ണ്‌ ഇ​യാ​ൾ പു​റ​ത്തു​വി​ട്ട​ത്.

രാ​വി​ലെ 9.30ഓ​ടെ ഷൈ​ജു പാ​ല​ക്കു​ന്ന് ടൗ​ണി​ൽ സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ കെ​ട്ടി​ട​ത്തി​നു​മു​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള മൊ​ബൈ​ൽ ട​വ​റി​ലെ മു​ക​ള​റ്റ​ത്തെ പ്ലാ​റ്റ്ഫോ​മി​ൽ ക​യ​റി ക​ഴു​ത്തി​ൽ ക​യ​റു​കൊ​ണ്ട് കു​രു​ക്കി​ട്ട് ലൈ​വാ​യി വി​വി​ധ വാ​ട്സ്ആ​പ് ഗ്രൂ​പ്പു​ക​ളി​ലും മ​റ്റും സ​ന്ദേ​ശ​മ​യ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പാ​ല​ക്കു​ന്ന് ടൗ​ണി​ലെ ബാ​ങ്ക് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലെ ട​വ​റി​ൽ ഷൈ​ജു​വി​നെ ക​ണ്ടെ​ത്തി​യ​ത്.

സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും അ​നു​ന​യി​പ്പി​ക്കാ​ൻ ഏ​റെ പ​ണി​പ്പെ​ട്ടി​ട്ടും ഇ​യാ​ൾ പി​ന്മാ​റി​യി​ല്ല. എ​ല്ലാം ശ​രി​യാ​കു​മെ​ന്ന ഏ​താ​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ അ​റി​യി​പ്പി​ൽ 1.30 ഓ​ടെ ഷൈ​ജു താ​ഴെ​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ബേ​ക്ക​ൽ സ്റ്റേ​ഷ​നി​ൽ ഒ​മ്പ​ത് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ. പാ​ല​ക്കു​ന്നി​ലെ എ.​ടി.​എം കൗ​ണ്ട​റി​ന്റെ ഗ്ലാ​സ് ത​ല്ലി​പ്പൊ​ളി​ച്ച കേ​സി​ലും ക​ഞ്ചാ​വ് ബീ​ഡി ഉ​യോ​ഗി​ച്ച​തി​ലും പ്ര​തി​യാ​ണ്. ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യ സം​ഭ​വ​ത്തി​ലും പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - police are trapped in the case;Suicide threat of a young man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.