ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ മൂ​കാ​ഭി​ന​യം; വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു

കു​മ്പ​ള: കുമ്പള: ഫലസ്തീൻ ഐക്യദാർഢ്യ മൂകാഭിനയ അവതരണത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചു. കലോത്സവം തടസ്സപ്പെടുത്തിയ അധ്യാപകർക്ക് അനുകൂലമായിട്ടാണ് റിപ്പോർട്ട്‌ എന്നാണ് പറയുന്നത്. അധ്യാപകരോട് ഇതുസംബന്ധിച്ച വിശദീകരണം തേടിയിരുന്നെന്നും പറയുന്നുണ്ട്. ഈ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കുക.

വെള്ളിയാഴ്ചയാണ് കുമ്പള ജി.എച്ച്.എസ്.എസിൽ സ്കൂൾ കലോത്സവത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ മൂകാഭിനയം ഹയർസെക്കൻഡറി വിദ്യാർഥികൾ അവതരിപ്പിച്ചത്. അവസാനം പ്ലക്കാഡ് ഉയർത്തവേയാണ് പൊടുന്നനേ അധ്യാപകർ കർട്ടൻ താഴ്ത്തിയത്. പിന്നീട് ശനിയാഴ്ച നടക്കാനിക്കുന്ന ബാക്കി പരിപാടികൾ പ്രിൻസിപ്പലും ഏതാനും അധ്യാപകരും ചേർന്ന് റദ്ദ് ചെയ്തിരുന്നു.

അതേസമയം, ഇത് വിവാദമായതിനെ തുടർന്ന് തിങ്കളാഴ്ച കലോത്സവം വീണ്ടും നടത്താൻ തീരുമാനിച്ചതായും അധ്യാപകരുടെ ഭാഗത്ത് ഗുരുതരവീഴ്ച സംഭവിച്ചുവെന്നും പി.ടി.എ പ്രസിഡൻറ് എ.കെ. ആരിഫ് ആരോപിച്ചു. കാ​സ​ർ​കോ​ട്: ഫ​ല​സ്തീ​ൻ കൂ​ട്ട​ക്കു​രു​തി​ക്കെ​തി​രെ ഐ​ക്യ​ദാ​ർ​ഢ്യം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ വി​ഭാ​ഗീ​യ ചി​ന്താ​ഗ​തി​യോ​ടെ ഇ​ട​പെ​ട്ട കു​മ്പ​ള സ്കൂ​ൾ അ​ധ്യാ​പ​ക​ർ പൊ​തു​സ​മൂ​ഹ​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്ന് എ​സ്.​ഡി.​പി.​ഐ ആ​രോ​പി​ച്ചു.

ഇ​ര​ക​ളാ​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ഒ​പ്പം നി​ൽ​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞു കൊ​ടു​ക്കേ​ണ്ട അ​ധ്യാ​പ​ക​ൻ വി​ഭാ​ഗീ​യ​ത പ്ര​വ​ർ​ത്ത​ന​ത്തി​ന് കൂ​ട്ടു​നി​ന്ന​ത് നീ​തീ​ക​രി​ക്കാ​ൻ പ​റ്റാ​ത്ത​താ​ണെ​ന്നും എ​സ്.​ഡി.​പി.​ഐ പ​റ​ഞ്ഞു. നീ​ലേ​ശ്വ​രം: ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന മ​നു​ഷ്യ​വി​രു​ദ്ധ വം​ശ​ഹ​ത്യ​ക്കെ​തി​രെ ബ​ങ്ക​ളം മ​ഹ​ല്ല് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും

സം​ഘ​ടി​പ്പി​ച്ചു. ഐ​ക്യ​ദാ​ർ​ഢ്യ​റാ​ലി ആ​ലി​ൻ​കീ​ഴി​ൽ​നി​ന്ന് തു​ട​ങ്ങി ബ​ങ്ക​ള​ത്ത് സ​മാ​പി​ച്ചു. ബ​ങ്ക​ളം ടൗ​ണി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം മ​ടി​ക്കൈ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് വി. ​പ്ര​കാ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. റാ​ശി​ദ് ഹി​മ​മി ബ​ങ്ക​ളം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ടി​ക്കൈ മേ​ഖ​ല സം​യു​ക്ത ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്റ് ശ​രീ​ഷ് എ​ൻ​ജി​നീ​യ​ർ ക​ന്ന​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഭാ​ക​ര​ൻ, അ​ബ്ദു​ൽ ഖാ​ദ​ർ ഹാ​ജി, മു​ഹ​മ്മ​ദ് കു​ഞ്ഞി ക​ല്ലാ​യി, ഫൈ​സ​ൽ പേ​രോ​ൽ, കു​ഞ്ഞി​കൃ​ഷ്ണ​ൻ ബ​ങ്ക​ളം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബ​ദ​രി​യ പ്ര​വാ​സി കൂ​ട്ടാ​യ്മ സെ​ക്ര​ട്ട​റി ഹാ​ഷിം റ​ഹ്മാ​ൻ സ്വാ​ഗ​ത​വും ബ​ങ്ക​ളം ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി കെ.​പി. ശ​രീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

കാ​സ​ർ​കോ​ട്: ഫ​ല​സ്തീ​ൻ ജ​ന​ത​ക്കു​നേ​രെ ന​ട​ത്തു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി സ​മ​സ്ത കേ​ര​ള സു​ന്നി സ്റ്റു​ഡ​ൻ​സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച 12 കേ​ന്ദ്ര​ങ്ങ​ളി​ൽ ‘പ്ര​തി​ഷേ​ധ​ത്തെ​രു​വു​ക​ൾ’ സം​ഘ​ടി​പ്പി​ക്കും. ​ചൊ​വ്വാ​ഴ്ച ഏ​ഴി​ന് ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​പ​രി​പാ​ടി​ക​ളി​ൽ സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന-​ജി​ല്ല നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​രും പൊ​തു​ജ​ന​ങ്ങ​ളും അ​ണി​ചേ​ര​ണ​മെ​ന്ന് എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ജി​ല്ല ക​മ്മി​റ്റി അ​റി​യി​ച്ചു.

വി. ​ശി​വ​ൻ​കു​ട്ടി​ക്കെ​തി​രെ ശോ​ഭ സു​രേ​ന്ദ്ര​ൻ

കാ​സ​ർ​കോ​ട്: കു​മ്പ​ള ജി.​എ​ച്ച്.​എ​സ്.​എ​സി​ൽ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ മൂ​കാ​ഭി​ന​യം അ​വ​ത​രി​പ്പി​ച്ച​ത് സം​ബ​ന്ധി​ച്ച വി​വാ​ദ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി.​ജെ.​പി സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി ശോ​ഭ സു​രേ​ന്ദ്ര​ൻ. ഇ​തി​ൽ കു​ട്ടി​ക​ൾ ത​മ്മി​ല​ടി​ക്ക​ണ​മെ​ന്നാ​ണോ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​വ​ർ ചോ​ദി​ച്ചു. അ​ധ്യാ​പ​ക​നെ ക്രൂ​ശി​ക്കാ​മെ​ന്ന് വി. ​ശി​വ​ൻ​കു​ട്ടി വി​ചാ​രി​ക്കേ​ണ്ട. ഇ​ന്ത്യ​യു​ടെ വി​ദേ​ശ​ന​യം രാ​ജ്യ താ​ൽ​പ​ര്യ​മ​നു​സ​രി​ച്ചാ​ണ്. അ​തി​നെ ചോ​ദ്യം ചെ​യ്യാ​ൻ ഒ​രു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും അ​ധി​കാ​ര​മി​ല്ലെ​ന്നും ശോ​ഭ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. പൗ​ര​ത്വ​നി​യ​മ​ത്തി​ന്റെ പേ​രി​ൽ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ ആ​ളാ​ണ് ശി​വ​ൻ​കു​ട്ടി​യെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

Tags:    
News Summary - Palestine solidarity gesture; Report submitted to the Education Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.