തിരുവോണം പ്രമാണിച്ച് ഡ്രൈവർമാർ കൂട്ട അവധിയെടുത്തതിനെ തുടർന്ന് കാസർകോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഇടവിട്ട് വരുന്ന ബസ് കാത്തിരിക്കുന്ന യാത്രക്കാരുടെ തിരക്ക്
തിരുവോണത്തിന് ഡ്രൈവർമാർ കൂട്ട അവധിയിൽ; യാത്രക്കാർ വലഞ്ഞു
കാസർകോട്: തിരുവോണത്തിന് കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ കൂട്ട അവധിയെടുത്തതിനെ തുടർന്ന് കാസർകോട് ഡിപ്പോയിലെത്തിയ യാത്രക്കാർ വലഞ്ഞു. ചുരുക്കം ചില ബസുകൾ മാത്രമാണ് ഓടിയത്. മംഗളൂരു റൂട്ടിലോടുന്ന കർണാടക ആർ.ടി.സി ബസുകളും തിരുവോണവും നബിദിനവും പ്രമാണിച്ച് യാത്രക്കാരില്ലെന്ന കാരണത്താൽ സർവിസ് ചുരുക്കിയത് യാത്രക്കാർക്ക് ദുരിതമായി.
കെ.എസ്.ഡി.പി ചന്ദ്രഗിരി റൂട്ടിലും ചുരുക്കംചില ബസുകളാണ് ഓടിയത്. ചെർക്കള ദേശീയപാതവഴിയും ബസ് സർവിസ് കുറഞ്ഞു. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ യാത്രക്കാർ ക്ഷുഭിതരായി സ്റ്റേഷൻ മാസ്റ്ററോട് കയർക്കുന്ന കാഴ്ചയായിരുന്നു. ഡ്രൈവർമാർക്ക് കൂട്ട അവധി നൽകിയത് പ്രതിഷേധത്തിനിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.