ഉദുമ: പാലക്കുന്ന് പുരുഷ സ്വയം സഹായ സംഘം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. വാസു അധ്യക്ഷനായി. വിവിധ പരീക്ഷകളിലെ ഉന്നത വിജയികളെയും മറ്റു മേഖലകളിൽനിന്ന് ബഹുമതികൾ നേടിയവരെയും അനുമോദിച്ചു. സെക്രട്ടറി ബി. അരവിന്ദാക്ഷൻ, ജെ.സി.ഐ ട്രെയ്നർ വി. വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. രാജേന്ദ്രൻ, രമേശൻ കൊപ്പൽ, അഡ്വ. പി. സതീശൻ, സി.കെ. ശശി, സുകു പള്ളം എന്നിവർ സംസാരിച്ചു. ആര്യ കൃഷ്ണൻ, ഫാത്തിമത്ത് നിഹാല, വിസ്മയ വേണുഗോപാൽ, പി. അഭയ് അരവിന്ദ്, അബ്ദുല്ല ലിയാൻ, പി. അഭിലാഷ്, ഹർഷ രഘുനാഥൻ, ആർ.കെ. മീനാക്ഷി, ആർ. മീനാംബിക, സി.കെ. സ്നേഹ, ഹരിത രഘുനാഥൻ, സി.കെ. ഷിംന എന്നിവരെയാണ് അനുമോദിച്ചത്. പടം: uduma kudumba sangamam പാലക്കുന്ന് സ്വയംസഹായ സംഘം കുടുംബസംഗമത്തിനെത്തിയവർ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എയോടൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.