കാസർകോട്: പതിനാറാമത് ഇസ്ലാമിക സാഹിത്യ കലാമേള 'മുസാബഖ 2021'ൽ ഓവറോൾ ചാമ്പ്യൻപട്ടം കരസ്ഥമാക്കിയ തളങ്കര കണ്ടത്തിൽ ഹിദായത്തു സ്വിബിയാൻ മദ്റസ വിദ്യാർഥികളെ മാനേജ്മൻെറ് കമ്മിറ്റി . മദ്റസ പ്രസിഡന്‍റ് ഹാരിസ് കടവത്ത് അധ്യക്ഷത വഹിച്ചു. മുൻ നഗരസഭ ചെയർമാൻ ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മാലിക് ദീനാർ ജുമാമസ്ജിദ് ഖത്തീബ് മജീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. ജുമാമസ്ജിദ് ഇമാം ഉസ്മാൻ മൗലവി, സദർ മുഅല്ലിം ഷമീർ വാഫി, ഹിദായത്തുസ്വിബിയാൻ മദ്റസ കമ്മിറ്റി ട്രഷറർ അബ്ബാസ് ബേക്കറി, ജുമാമസ്ജിദ് സെക്രട്ടറി മാഹിൻ മാസ്റ്റർ, എം.എ. ബഷീർ, കമറുദ്ദീൻ, ഹസൈൻ, സലീം ബഹ്റൈൻ, അസ്‌ലം പടിഞ്ഞാർ, ഉസ്മാൻ കടവത്ത് എന്നിവർ പങ്കെടുത്തു. ഹിദായത്തുസ്വിബിയാൻ മദ്റസ ജനറൽ സെക്രട്ടറി സിദ്ദീഖ് ചക്കര സ്വാഗതവും ഹസ്സൻ പതിക്കുന്നിൽ നന്ദിയും പറഞ്ഞു. anumodichu ഇസ്ലാമിക സാഹിത്യ കലാമേളയിൽ ചാമ്പ്യന്മാരായ തളങ്കര കണ്ടത്തിൽ ഹിദായത്തുസ്വിബിയാൻ മദ്റസ വിദ്യാർഥികൾക്കുള്ള അനുമോദനയോഗം മുൻ നഗരസഭ ചെയർമാൻ ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.