വലയിൽ കുടുങ്ങിയ നിലയിൽ കണ്ട പെരുമ്പാമ്പ്
Posted On
date_range Updated On
date_range വലയിൽ കുടുങ്ങിയ പെരുമ്പാമ്പിന് രക്ഷകരായി നാട്ടുകാർ
കാഞ്ഞങ്ങാട്: വലയിൽ കുടുങ്ങിയ പെരുമ്പാമ്പിന് രക്ഷകരായി നാട്ടുകാർ. കഴിഞ്ഞദിവസം വൈകീട്ട് കിഴക്കുംകര തുളിച്ചേരി പാലത്തിനടുത്താണ് പെരുമ്പാമ്പിനെ കണ്ടത്.
30 കിലോയോളം ഭാരം കരുതുന്ന വലിയ പെരുമ്പാമ്പാണ് തോടിന്റെ കരയിൽ ഉപേക്ഷിച്ച നിലയിലുണ്ടായിരുന്ന വലക്കഷണത്തിൽ അകപ്പെട്ടത്. കഴുത്തുഭാഗം വലയിൽ കുടുങ്ങി അനങ്ങാൻ കഴിയാതെ മരണവെപ്രാളത്തിലായിരുന്നു. നാട്ടുകാർ രക്ഷപ്പെടുത്താൻ നോക്കിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വനപാലകരെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥർ എത്തി വലയിൽനിന്ന് രക്ഷപ്പെടുത്തിയ പെരുമ്പാമ്പിനെ വനത്തിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.