കാസർകോട് ജില്ലയിൽ കൂടുതൽ ഇളവുകൾ

കാസർകോട്​: ജില്ലയിൽ കോവിഡ്​ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ കൊറോണ സെൽ യോഗം തീരുമാനിച്ചു. പഴം, പച്ചക്കറി, പലചരക്ക്, പാല്‍, പാലുൽപന്ന കടകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, ഇറച്ചി, മത്സ്യം (ഹോട്ടലുകളിലും ബേക്കറികളിലും പാർസല്‍ മാത്രം), സഹകരണ സംഘം സ്​റ്റോറുകള്‍ രാവിലെ ഏഴു മുതല്‍ വൈകീട്ട് 7.30 വരെ എല്ലാ ദിവസവും

•തുണിക്കടകള്‍, സ്വര്‍ണക്കടകള്‍ (ഓണ്‍ലൈന്‍ വ്യാപാരവും ഹോം ഡെലിവറിയും മാത്രം). വിവാഹ പാര്‍ട്ടികള്‍ക്കു മാത്രം കടകളിലെത്താം. ക്ഷണക്കത്ത് കൈയില്‍ കരുതണം. ഒമ്പതു മുതല്‍ അഞ്ചു വരെ മാത്രം (തിങ്കള്‍, ബുധന്‍, വെള്ളി).

വിദ്യാഭ്യാസാവശ്യത്തിനുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍ വൈകീട്ട് അഞ്ചു വരെ (തിങ്കള്‍, ബുധന്‍, വെള്ളി)

•ബാങ്കുകള്‍ വൈകീട്ട് അഞ്ചുവരെ (തിങ്കള്‍, ബുധന്‍, വെള്ളി)

•എല്ലാ വ്യവസായ സ്ഥാപനങ്ങളും (കയര്‍, കശുവണ്ടി, പ്രിൻറിങ് ഉള്‍പ്പെടെ) ആവശ്യമായ ജീവനക്കാരെ (50 ശതമാനത്തില്‍ കവിയാതെ) ഉപയോഗിച്ച് തുറന്നുപ്രവര്‍ത്തിക്കാം.

•വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉള്‍പ്പെടെ) നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക്​ തുറക്കാം. വൈകീട്ട് അഞ്ചു വരെ ചൊവ്വ, വ്യാഴം, ശനി.

•വര്‍ക്ക്‌ഷോപ്പുകള്‍, ടയര്‍ റീസോളിങ്-പഞ്ചര്‍ സർവിസ്, വാഹന ഷോറൂമുകളോട് അനുബന്ധിച്ചുള്ള വര്‍ക്ക്‌ഷോപ്പുകള്‍, കെട്ടിടനിർമാണാവശ്യത്തിനുള്ള തടി വര്‍ക്ക്‌ഷോപ്പകള്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 7.30 വരെ (ശനി, ഞായര്‍)

•കണ്ണുപരിശോധന കേന്ദ്രങ്ങള്‍, കണ്ണട, ശ്രവണസഹായി വിൽപന കേന്ദ്രങ്ങള്‍, കൃത്രിമക്കാല്‍ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍, ഗ്യാസ് അടുപ്പ് നന്നാക്കുന്ന സ്ഥാപനങ്ങള്‍, മൊബൈല്‍ ഫോണും കമ്പ്യൂട്ടറും അറ്റകുറ്റപ്പണികള്‍ നടത്തുന്ന കടകള്‍ (ചൊവ്വ, ശനി)

•ഓട്ടോമൊബൈല്‍ സ്‌പെയര്‍പാർട്​സ് വില്‍ക്കുന്ന കടകള്‍ക്ക് തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ തുറക്കാം

•നിർമാണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമഗ്രികൾ, പെയിൻറിങ്​, ഇലക്ട്രിക്കല്‍, പ്ലംബിങ്​ ഉൽപന്നങ്ങള്‍, മറ്റു കെട്ടിടനിർമാണ സാമഗ്രികള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 11 മുതല്‍ വൈകീട്ട് ആറുവരെ തുറക്കാം.

•റേഷന്‍കട രാവിലെ 8.30 മുതല്‍ ഉച്ചക്ക് 2.30 വരെ (തിങ്കള്‍ മുതല്‍ ശനി വരെ)

•വെട്ടുകല്ല്/ചെത്തുകല്ല് ഇവ വെട്ടിയെടുക്കാനും ഇവ വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിനും അനുമതി.

•റബര്‍ മരങ്ങള്‍ക്ക് റെയിന്‍ ഗാര്‍ഡ് ഇടുവാനും അതിനാവശ്യമുള്ള സാധനസാമഗ്രികള്‍ വില്‍ക്കുന്ന കടക്കള്‍ക്കും അനുമതി

•മലഞ്ചരക്ക് വ്യാപാരം നടത്തുന്നതിന് കാസര്‍കോട് ജില്ലയില്‍ ചൊവ്വാഴ്ച അനുമതി

•ക്രഷറുകള്‍, കാലത്തീറ്റ, കോഴിത്തീറ്റ കടകള്‍ രാവിലെ ഏഴു മുതല്‍ വൈകീട്ട് 7.30 വരെ തുറക്കാം (തിങ്കള്‍ മുതല്‍ ശനി വരെ)

•കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്​ പൊതുസ്ഥലങ്ങളില്‍ വ്യായാമങ്ങള്‍ നടത്താം. രാവിലെ അഞ്ചു മുതല്‍ ഏഴു വരെയും വൈകീട്ട് ഏഴു മുതല്‍ രാത്രി ഒമ്പതു വരെയും വ്യായാമങ്ങള്‍ ചെയ്യാം.

•ആക്രിസാധനങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ആഴ്ചയില്‍ രണ്ടു ദിവസം നല്‍കി അത് മാറ്റാന്‍ അനുവദിക്കും.

•കള്ളുഷാപ്പുകളില്‍ കള്ള് പാർസലായി നല്‍കാന്‍ അനുമതി നല്‍കും. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാകണം പ്രവര്‍ത്തിക്കേണ്ടത്.

Tags:    
News Summary - more lockdown relaxations in kasaragod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.