ഷാ​നി​ബ്

അന്തർസംസ്ഥാന മയക്കുമരുന്ന് കടത്തിലെ മുഖ്യകണ്ണി അറസ്റ്റിൽ

കാസർകോട്: അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തിലെ മുഖ്യകണ്ണി അറസ്റ്റിൽ. വിദ്യാനഗർ ചാലക്കുന്നിലെ പി.കെ. ഷാനിബ് (27) ആണ് അറസ്റ്റിലായത്. ബംഗളൂരുവിൽനിന്ന് എം.ഡി.എം.എ മയക്കുമരുന്ന് കടത്തുന്നതിൽ മുഖ്യകണ്ണിയാണ് ഇയാളെന്ന് ഡിവൈ.എസ്.പി പി.പി. ബാലകൃഷ്ണൻ നായർ പറഞ്ഞു.

കഴിഞ്ഞ മാസം ആദ്യം നായന്മാർ മൂലയിൽനിന്ന് വൻതോതിൽ എം.ഡി.എം.എയുമായി മുന്ന എന്ന അബ്ദുൽ മുനവ്വറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് ഷാനിബിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. മുന്നക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്നത് ഷാനിബ് ആണെന്ന് തെളിഞ്ഞതായി ഡിവൈ.എസ്.പി പറഞ്ഞു

. ബംഗളൂരുവിലേക്ക് പതിവായി യാത്രചെയ്യുന്ന എട്ടുപേർ ഷാനിബിന്റെ കണ്ണികളാണ്. ഇവരാണ് കാസർകോട്ടേക്ക് എം.ഡി.എം.എ മയക്കുമരുന്ന് കൊണ്ടുവരുന്നത്. ബസ്, കാർ, ലോറിയിൽ ചരക്കുമാർഗം എന്നിങ്ങനെ എം.ഡി.എം.എ എത്തുന്നുണ്ട്. മുന്നയിൽനിന്നുള്ള വിവരം അനുസരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വിദ്യാനഗർ ഇൻസ്‌പെക്ടർ വി.വി. മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷാനിബിനെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് വിറ്റ പണംകൊണ്ട് ആഡംബരജീവിതം നയിക്കുന്ന പ്രതി ബെൻസ് കാറിൽ സഞ്ചരിക്കുകയും ടൗണിലെ വിലകൂടിയ ഫ്ലാറ്റിൽ താമസിച്ചുവരുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - main member of inter state drug mafia arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.