ഗണേശൻ
Posted On
date_range Updated On
date_range മദ്യം എത്തിക്കുന്ന ഓട്ടോ ഡ്രൈവർ പിടിയിൽ
ചെറുവത്തൂർ: ഇടനിലക്കാർക്ക് മദ്യം എത്തിച്ചുകൊടുക്കുന്ന ഓട്ടോ ഡ്രൈവർ പിടിയിൽ. ചായ്യോത്ത് കാരിമൂലയിലെ എച്ച്.വി. ഗണേശനാണ് ചന്തേര പൊലീസിന്റെ പിടിയിലായത്.
ഓരി വിഷ്ണുമൂർത്തി ക്ഷേത്ര കമാനത്തിന് സമീപം ഓട്ടോയിൽ കടത്തിയ 15 മദ്യക്കുപ്പികളുമായാണ് പിടികൂടിയത്. ചന്തേര സബ് ഇൻസ്പെക്ടർ എം.വി. ശ്രീദാസിന്റെ നേതൃത്വത്തിലുളള സംഘമാണ് അറസ്റ്റ് ചെയ്തത്. മാസങ്ങളായി പൊലീസിനെ വെട്ടിച്ച് പല വഴികളിലൂടെയാണ് ഇയാൾ മദ്യം കടത്തിയത്. എ.എസ്.ഐ ലക്ഷ്മണൻ, സിവിൽ പൊലീസ് ഓഫിസർ പി.പി. സുധീഷ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.