കാസര്‍കോട് ഗവ.ഹൈസ്‌കൂള്‍ ജില്ല ഹബ്ബില്‍ പുതിയ പാഠപുസ്തകങ്ങളെത്തി​യപ്പോൾ 

അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠ പുസ്തകങ്ങൾ ദാ ഇപ്പൊഴേ എത്തി

കാസർകോട്:അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ വേനലവധിക്ക് സ്‌കൂള്‍ അടക്കും മുമ്പേ എത്തി. 3,90,281 പുസ്തകമാണ് കാസര്‍കോട് ഗവ.ഹൈസ്‌കൂള്‍ ജില്ല ഹബ്ബില്‍ എത്തിയത്. ഒമ്പത് , 10 ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ് , കന്നട മീഡിയത്തിലെ മുഴുവന്‍ പുസ്തകങ്ങളും ഒന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളിലെ ചില പാഠ പുസ്തകങ്ങളും ഇതിനകം എത്തിയിട്ടുണ്ട്.

കാസര്‍കോട് ഗവ.ഹൈസ്‌കൂള്‍ ജില്ല ഹബ്ബില്‍ ഇനി പുസ്തകങ്ങള്‍ ഇറക്കാന്‍ മതിയായ സ്ഥലം ഇല്ലാത്തതിനാല്‍ അധിക മുറികള്‍ ആവശ്യമാണ്. ബാക്കി പുസ്തങ്ങള്‍ പരീക്ഷ കഴിഞ്ഞാലുടന്‍ ഇറക്കും. 592 സ്‌കൂളുകള്‍ക്കായി 137 സൊസൈറ്റികളാണ് ജില്ലയില്‍ പാഠപുസ്തക വിതരണത്തിനായി പ്രവർത്തിക്കുന്നത്. ചിറ്റാരിക്കാല്‍, കാസര്‍കോട് ഭാഗത്തുള്ള പുസ്തകങ്ങളുടെ തരംതിരിവുകൾ നടക്കുന്നു.

കാസര്‍കോട് ഡി.ഇ.ഒയുടെ കീഴില്‍ കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള മൂന്ന് എ.ഇ.ഒ യും കാഞ്ഞങ്ങാട് ഡി.ഇ.ഒയുടെ കീഴില്‍ ചിറ്റാരിക്കല്‍, ചെറുവത്തൂര്‍, ഹൊസ്ദുര്‍ഗ്, ബേക്കല്‍ നാല് എ.ഇ.ഒ യും ഉണ്ട്.

പാഠപുസ്‌ക വിതരണ ഉദ്ഘാടനം തിങ്കളാഴ്ച കാസര്‍കോട് ഗവ.ഹൈസ്‌കൂളില്‍ നടക്കും. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. ഒരു സൊസൈറ്റികളുടെ പരിധിയില്‍ അഞ്ച് സ്‌കൂളുകള്‍ ഉണ്ടാകും. ഒമ്പത്, 10 ക്ലാസുകളിലേക്കുള്ള പുസ്തകങ്ങള്‍ അടുത്ത മാസം തന്നെ വിതരണം നടത്തും. വിതരണം സൊസൈറ്റി -കുടുംബശ്രീ ശൃംഖല ഏറ്റെടുത്തതോടെ പാഠപുസ്തക ക്ഷാമം ഇല്ലാതായി.അൺ എയ്ഡഡ് സ്കൂളുകൾക്ക് മറിച്ചു വിൽപ്പനയായിരുന്നു കൃത്രിമ ക്ഷാമത്തിലെ വില്ലൻ.

Tags:    
News Summary - Lesson for the next academic year The books have arrived

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.