നിര്‍മാണം പുരോഗമിക്കുന്ന ഹോസ്ദുര്‍ഗ് കൈറ്റ് ബീച്ച്
ഹോസ്ദുർഗ്: ടൂറിസം മേഖലക്ക് മുതല്ക്കൂട്ടാകാന് ഹോസ്ദുര്‍ഗില്‍ കൈറ്റ് ബീച്ച് ഒരുങ്ങുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലെത്തി നില്ക്കുന്ന ബീച്ച് ഉടന്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.
തീരദേശപാതയോട് ചേര്‍ന്നുള്ള കടപ്പുറത്തേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇത്തരം ബീച്ചുകളുടെ നവീകരണം പ്രയോജനപ്പെടും. ഡി.ടി.പി.സിയുടെ നേതൃത്വത്തിലാണ് കൈറ്റ് ബീച്ച് നിര്‍മാണം.
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കരകൗശല വസ്തുക്കളുടെ വില്പന ശാല, ഭക്ഷണശാല എന്നിവ ഒരുക്കിയിട്ടുണ്ട്.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി പ്രത്യേക വിശ്രമമുറി, ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ശുചിമുറി എന്നിവയും ഒരുക്കി. ഭാവിയില്‍ കുട്ടികള്‍ക്കായുള്ള കളിസ്ഥലം ഒരുക്കാനും സെല്‍ഫി പോയന്റ് തുടങ്ങിയവ നിര്‍മിക്കാനും ഡി.ടി.പി.സിക്ക് ലക്ഷ്യമുണ്ട്. ഹോസ്ദുര്‍ഗ് കൈറ്റ് ബീച്ച് പൂര്‍ത്തിയാകുന്നതോടെ പട്ടം പറത്തല്‍ മത്സരങ്ങളടക്കം ഇവിടെ നടത്താനാകും. ഇതുവഴി കൂടുതല്‍ ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കണക്കൂകൂട്ടൽ. രണ്ടാംഘട്ടമായി ജല സ്പോര്‍ട്സിനുള്ള സൗകര്യവും ഒരുക്കാന്‍ ഡി.ടി.പി.സി പദ്ധതിയിടുന്നു.
കൈറ്റ് ബീച്ച് നിർമാണത്തിന്റെ 80 ശതമാനത്തോളം പ്രവൃത്തി പൂര്‍ത്തിയായി. 98.74 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. നിര്‍മിതി കേന്ദ്രത്തിനാണ് പദ്ധതിയുടെ നിര്‍മാണച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.